കണ്ണൂരിൽ നടുറോഡിൽ കവർച്ച; ബൈക്കിൽ എത്തിയ സംഘം റിട്ട. ബാങ്ക് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നു

കണ്ണൂർ പയ്യന്നൂർ മഹാദേവഗ്രമത്തിലാണ് സംഭവം

dot image

കണ്ണൂ‍ർ: കണ്ണൂരിൽ ബൈക്കിൽ എത്തിയ സംഘം റിട്ട. ബാങ്ക് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നു. രണ്ട് ലക്ഷത്തി അയ്യായിരത്തി നാനൂറ്‌ രൂപയാണ് കവർന്നത്. റിട്ട. ബാങ്ക് ജീവനക്കാരൻ സി കെ രാമകൃഷ്ണനാണ് പണം നഷ്ടമായത്. കണ്ണൂർ പയ്യന്നൂർ മഹാദേവഗ്രമത്തിലാണ് സംഭവം.

സ്വകാര്യ ഗ്യാസ് ഏജൻസിയുടെ കലക്ഷൻ ഏജൻസി ജീവനക്കാരൻ കൂടിയാണ് രാമകൃഷ്ണൻ. ബൈക്കിൽ എത്തിയ സംഘം അടുത്തെത്തി കഞ്ചാവ് വിൽപനയാണോ പണിയെന്ന് ചോദിച്ച് ബാ​ഗ് ബലമായി പിടിച്ചു വാങ്ങിയെന്നും രാമകൃഷ്ണൻ പറഞ്ഞു. ആക്രമിച്ചു വീഴ്ത്തിയതിന് ശേഷമായിരുന്നു കവർച്ചയെന്നും മൂന്നു ദിവസമായി സംഘം നിരീക്ഷിച്ച് വരികയായിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു.

Content Highlight : Gang on bike attacks retired bank employee in Kannur, robs him of money

dot image
To advertise here,contact us
dot image