ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്; സിജെപി പ്രതിഷേധം തുടരും, 6 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

സിജെപിയും പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളും രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം ഇന്നും തുടരും

ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്; സിജെപി പ്രതിഷേധം തുടരും, 6 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു
dot image

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം തുടരുന്നു. ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് നടക്കും. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇന്ത്യ ഒന്നാകെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പ്രഖ്യപിച്ചത്. സിജെപിയും പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളും രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം ഇന്നും തുടരും.

കൊണാട്ട് പ്ലേസില്‍ നിന്ന് ആരംഭിക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം എ ബേബി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം പ്രതിഷേധത്തിനിടയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭാ ചെയര്‍മാന് അവകാശ ലംഘന നോട്ടീസ് നല്‍കും.

അതേസമയം സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നിലനില്‍ക്കേ വീണ്ടും മെട്രോ സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ആറ് സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സുപ്രീംകോടതി പരിസരത്തും ജന്തര്‍ മന്തറിലേക്കുള്ള വഴികളിലുമായി 35,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ 37 പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതവും ജനക്കൂട്ടവും നിയന്ത്രിക്കുകയാണ് പൊലീസ്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് കെപിസിസി നീക്കം. ഇന്ന് തലസ്ഥാനത്ത് ജനാധിപത്യ സംഗമം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സംഗമത്തില്‍ പങ്കെടുക്കും. സാംസ്‌കാരിക നായകരും അണിനിരക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. വൈകീട്ട് അഞ്ചു മണിക്ക് ഗാന്ധി പാര്‍ക്കിലാണ് ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കുക.. ജില്ലാതലങ്ങളിലും ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കുമെന്നും അറിയിപ്പുണ്ട്.

Content Highlights: The INDIA bloc’s Delhi Chalo march is scheduled for today as CJP continues its protest, with six metro stations closed in the capital.

dot image
To advertise here,contact us
dot image