Gen Z സമരങ്ങളിൽ വേരാഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങൾ: സംഘപരിവാറിൻ്റെ തിങ്ക് ടാങ്കുകൾക്ക് ആശങ്ക

സംഘപരിവാറിൻ്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം എത്രമാത്രം വെല്ലുവിളിയാണെന്ന് അവ‍രുടെ തിങ്ക് ടാങ്കുകൾക്ക് ബോധ്യപ്പെടുന്നത് പോലെ മാറ്റാർക്കാണ് മനസ്സിലാക്കാനാവുക

Gen Z സമരങ്ങളിൽ വേരാഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങൾ: സംഘപരിവാറിൻ്റെ തിങ്ക് ടാങ്കുകൾക്ക് ആശങ്ക
dot image

‌യുവത തെരുവിൽ രചിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ പുതുചരിത്രം തീവ്രവലതുപക്ഷ ഫാസിസ്റ്റുകൾ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ വോട്ടു കണക്കുകൾ സംബന്ധിച്ച കേവലമായ ആശങ്ക മാത്രമല്ല അത്. ഇന്ത്യൻ യുവത സംഘപരിവാറിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കൂടിയാണ് തെരുവിൽ ബലൂൺ പോലെ കുത്തിപ്പൊട്ടിച്ച് കൊണ്ടിരിക്കുന്നത്. രാജ്യതലസ്ഥാനത്തെ തെരുവുകളിൽ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് തിളച്ച് മറിഞ്ഞ ആ യുവസാഗരം കേവലം ആൾക്കൂട്ടം മാത്രമായിരുന്നില്ലെന്ന് സംഘപരിവാറിന് ബോധ്യമുണ്ട്. കേഡർ സ്വഭാവത്തിൽ യുവതയെ ഒത്തുചേർത്ത് നിർത്തിയ ഒരു പ്രത്യയശാസ്ത്ര ചങ്ങലയുടെ അദൃശ്യ സാന്നിധ്യം ദൽഹിയിൽ നടന്ന ജെൻ സി പ്രക്ഷോഭത്തിൽ ഉണ്ടായിരുന്നു. നേഹ ബോറ, ഐഷി ഘോഷ്, ആദർശ് എം സജി, ശ്രീജൻ ഭട്ടാചാര്യ, വിരാജ് ദേവാംഗ്, ദിനേഷ് ശ്രീരംഗരാജൻ, പ്രസീൻജീത്ത് കുമാർ, ബലറാം സജീവ്, അമിത് സിംഗ് തുടങ്ങിയവർ സിജെപി സമരത്തെ കേവലം ഒരു ആൾക്കൂട്ട സമരത്തിൽ നിന്നും ‌കേഡർ സ്വഭാവത്തിലുള്ള സമരമാക്കി നിലയുറപ്പിച്ച് നി‍ർത്തുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. ജെൻ സി സമരത്തിൻ്റെ ഭാ​ഗമായി യുവതയിലേയ്ക്ക് പടരുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ സമരവീര്യത്തെക്കുറിച്ച് സംഘപരിവാറിൻ്റെ തിങ്ക് ടാങ്കുകൾ ഇതിനകം അപായസൂചന നൽകിയിട്ടുണ്ട്. സംഘപരിവാറിൻ്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം എത്രമാത്രം വെല്ലുവിളിയാണെന്ന് അവ‍ർക്ക് ബോധ്യപ്പെടുന്നത് പോലെ മാറ്റാർക്കാണ് മനസ്സിലാക്കാനാവുക.

സിജെപിക്ക് പിന്നിൽ ഇടതുപക്ഷ സംഘടനകളാണെന്ന് അടിവരയിടുന്ന ആർഎസ്എസ് മുഖവാരിക ഓ‍ർ​ഗനൈസറിൽ വന്ന ലേഖനം സംഘപരിവാർ അനുയായികൾക്ക് നൽകിയത് ഈ അപായ സൂചനയായിരുന്നു. തെരുവുകളിൽ യുവത ആശയപരമായി സംഘടിക്കുന്നത് അപകടമാണെന്ന തിരിച്ചറിവ് കൂടിയാണ് ഓ‍ർ‌​ഗനൈസർ പങ്കുവെച്ചത്.

സിജെപിക്ക് പിന്നിൽ ഇടതുപക്ഷ സംഘടനകളാണെന്ന് അടിവരയിടുന്ന ആർഎസ്എസ് മുഖവാരിക ഓ‍ർ​ഗനൈസറിൽ വന്ന ലേഖനം സംഘപരിവാർ അനുയായികൾക്ക് നൽകിയത് ഈ അപായ സൂചനയായിരുന്നു. കോക്രോച്ച് ജനതാ പാർട്ടി ഓൺലൈനിൽ ആരംഭിച്ച പ്രചാരണം ജന്തർ മന്തറിലെ തെരുവുകളിലേക്ക് എത്തിയതോടെ പതിവുപോലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും രംഗത്തിറങ്ങിയെന്നായിരുന്നു ലേഖനത്തിൽ പറഞ്ഞത്. എസ്എഫ്ഐ, എഐഎസ്എഫ്എ, ഐസ പ്രവർത്തകർ മേളം, മുദ്രാവാക്യങ്ങൾ, മാർക്സിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന 'പബ്ലിക് ലൈബ്രറികൾ', സൂക്ഷ്മമായി ആസൂത്രണം ചെയ്ത നിരാഹാര സമരങ്ങൾ എന്നിവയുമായി പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായി മാറിയെന്നായിരുന്നു ലേഖനത്തിലെ നിരീക്ഷണം. സമരത്തിന് പിന്നിൽ ചൈനീസ് ചാരന്മാരാണെന്ന് സ്ഥാപിക്കാനും ലേഖനം ശ്രമിച്ചിരുന്നു. എസ്എഫ്ഐ നേതാക്കളായ ആദർശ് എം സജിയും ഐഷി ഘോഷും ചൈന സന്ദർശിക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയ്ക്കുന്ന യുവജന പരിപാടികളിൽ പങ്കെടുത്തെന്നും ലേഖനം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആശയപരമായ പിന്തുണയ്ക്കൊപ്പം സാമഗ്രികളും മറ്റ് സഹായങ്ങളും ഇന്ത്യയിലെ പ്രതിഷേധങ്ങളിലേക്ക് എത്തുന്നുവെന്ന വിമ‍ശനവും ഓ‍ർ​ഗനൈസർ ചൂണ്ടിക്കാണിച്ചിരുന്നു. തെരുവുകളിൽ യുവത ആശയപരമായി സംഘടിക്കുന്നത് അപകടമാണെന്ന തിരിച്ചറിവ് കൂടിയാണ് ഓ‍ർ‌​ഗനൈസർ പങ്കുവെച്ചത്.

ജെൻസിക്കിടയിൽ എസ്എഫ്‌ഐക്ക് പിന്തുണയേറുന്നതായി കഴിഞ്ഞ ദിവസം ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഇന്ത്യൻ വിദ്യാർത്ഥികളെ എസ്എഫ്‌യിലേക്ക് ആകൃഷ്ടരാക്കി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ജെൻസി പ്രക്ഷോഭത്തിന് പിന്നാലെ പല സംസ്ഥാനങ്ങളിലും എസ്എഫ്ഐ മെമ്പർഷിപ്പിൽ വലിയ വർധനവാണ് ഉണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് ആശയത്തിൽ നിന്ന് മുക്തി നേടണമെന്നായിരുന്നു അമിത് ഷായുടെ ആഹ്വാനം. നരേന്ദ്ര മോദിയുടെ അർബൻ നക്സൽ, ദിമാ​ഗി നക്സൽ വിശേഷണങ്ങൾ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ രാജ്യദ്രോഹപരമാണ് എന്ന പ്രതീതി സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ആശയധാരയുടെ പ്രഖ്യാപനം കൂടിയായിരുന്നു.

അധികാരത്തിൽ എത്തിയത് മുതൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ശത്രുപക്ഷത്താണ് നിർത്തുന്നതെന്ന് പ്രഖ്യാപിച്ചവരാണ് മോദി-അമിത് ഷാ ദ്വയങ്ങൾ. കമ്മ്യൂണിസ്റ്റ് ആശയത്തിൽ നിന്ന് മുക്തി നേടണമെന്നായിരുന്നു അമിത് ഷായുടെ ആഹ്വാനം. ബം​ഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് ആശയവും ഭരണവും അവസാനിപ്പിച്ചത് പോലെ കേരളത്തിലും അവസാനിപ്പിക്കുമെന്നും ആ ഘട്ടത്തിൽ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച്, തീവ്ര കമ്മ്യൂണിസ്റ്റ് ആശയധാരയും ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയങ്ങളും രാജ്യത്തിൻ്റെ ശത്രുക്കളാണ് എന്ന വിവരണവും അമിത് ഷാ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിച്ചിട്ടള്ളതാണ്. നരേന്ദ്ര മോദിയുടെ അർബൻ നക്സൽ, ദിമാ​ഗി നക്സൽ വിശേഷണങ്ങൾ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ രാജ്യദ്രോഹപരമാണ് എന്ന പ്രതീതി സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ആശയധാരയുടെ പ്രഖ്യാപനം കൂടിയായിരുന്നു.

Delhi Police on Tuesday tried to arrest SFI leader Aishe Ghosh from party headquarters

ജെൻ സി സമരങ്ങളുടെ കുന്തമുനകളിലൊന്നായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വേരുറപ്പിക്കുന്നുവെന്ന ഭരണകൂട ഭീതി

ഇവിടെ നിന്നാണ് ജെൻ സി സമരങ്ങളുടെ കുന്തമുനകളിലൊന്നായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വേരുറപ്പിക്കുന്നതായി ഭരണകൂടം തിരിച്ചറിഞ്ഞിരിക്കുന്നത്. ​ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് പ്രഖ്യാപിച്ചിരിക്കുന്ന യുവതയുടെ സമരത്തിൽ ഇടത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ പങ്കാളിത്തത്തെ അതിനാൽ തന്നെ കേന്ദ്ര സർക്കാർ ​​ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അത്രയൊന്നും വേരോട്ടമില്ലാത്ത, സംഘപരിവാർ പ്രത്യശശാസ്ത്രത്തിൻ്റെ പരീക്ഷണശാലകളായ ഉത്തർപ്രദേശിലും ​ഗുജറാത്തിലും അടക്കം എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ മുൻകരുതൽ തടങ്കലിൽ എടുക്കുന്നത് ഈ അപകടം തിരിച്ചറിയുന്നതിൻ്റെ ഭാ​ഗമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഉടനീളം ഭരണകൂടത്തിൻ്റെ ഏകാധിപത്യ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരായി പ്രത്യയശാസ്ത്രപരമായി ചെറുത്ത് നിന്നത് ആരാണെന്ന തിരിച്ചറിവ് കൂടി ഇതിന് പിന്നിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ​ഗാന്ധിയെ വിറപ്പിച്ച വിദ്യാർത്ഥി മുന്നേറ്റങ്ങളെ നയിച്ചത് എസ്എഫ്ഐ നേതാവായിരുന്ന സീതാറാം യെച്ചൂരിയായിരുന്നു. ഇന്ത്യയുടെ ഫാസിസ്റ്റ് വിരുദ്ധ ചെറുത്ത് നിൽപ്പിൽ ഇന്ദിരാ ​ഗാന്ധിക്കെതിരെ കുറ്റപത്രം വായിക്കുന്ന സീതാറാമിൻ്റെ ചിത്രം എല്ലാക്കാലത്തേയ്ക്കും ഒളിമങ്ങാതെ നിൽക്കുന്ന ഇതിഹാസ ദൃശ്യങ്ങളിലൊന്നാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ​ഗാന്ധിയൻ സമരങ്ങളുടെ സ്വാധീനം അവഗണിക്കാൻ കഴിയുന്നതല്ല. എന്നാൽ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-ഇടതുപക്ഷ ധാരകളുടെ നേതൃത്വത്തിൽ നടന്ന ത്യാ​ഗബദ്ധമായ സമരങ്ങൾ ബ്രിട്ടീഷ് സ്വാമ്രാജ്യത്വത്തെ പിടിച്ചുലച്ചവയാണ്

​ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളെ രാജ്യത്തിൻ്റെ രണ്ടാം സ്വാതന്ത്ര്യസമരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഇടതുപക്ഷം അടയാളപ്പെടുത്തിയിരിക്കുന്ന ആശയപരമായ പോരാട്ടങ്ങളും ഈ ഘട്ടത്തിൽ ഭരണകൂടം ഭയാശങ്കയോടെ ഓർമ്മിക്കുന്നുണ്ടാകും. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ​ഗാന്ധിയൻ സമരങ്ങളുടെ സ്വാധീനം അവഗണിക്കാൻ കഴിയുന്നതല്ല. എന്നാൽ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-ഇടതുപക്ഷ ധാരകളുടെ നേതൃത്വത്തിൽ നടന്ന ത്യാ​ഗബദ്ധമായ സമരങ്ങൾ ബ്രിട്ടീഷ് സ്വാമ്രാജ്യത്വത്തെ പിടിച്ചുലച്ചവയാണ്.

Seventy-four years ago on February 18, 1946, some 1,100 Indian sailors or “ratings” of the HMIS Talwar and the Royal Indian Navy (RIN) Signal School in Bombay declared a hunger strike, triggered by the conditions and treatment of Indians in the Navy.

തൻ്റെ പത്തൊമ്പതാം വയസ്സിൽ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് ബ്രിട്ടീഷ് കഴുമരത്തിൽ ജീവൻ ഹോമിച്ച ഹേമു കലാനി ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷികളിൽ ഒരാളായിരുന്നു. ഭ​ഗത് സിങ്ങിൻ്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് ആവേശം പകർന്ന ആശയധാരയും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ്. പെഷവാർ കേസ്, കാൺപൂർ ബോൾഷെവിക് ​ഗൂഢാലോചന കേസ്, മീററ്റ് ​ഗൂഢാലോചന കേസ് തുടങ്ങിയ ബ്രിട്ടീഷ് ഭരണകൂടം ഉലഞ്ഞ് പോയ സംഭവപരമ്പരകൾ കമ്മ്യൂണിസ്റ്റ് ആശയധാരകളുടെ പങ്കാളിത്തം കൊണ്ട് അടയാളപ്പെടുത്തിയതാണ്. 1940കൾക്ക് ശേഷം രാജ്യത്തിൻ്റെ വിവിധ കോണുകളിൽ വർ‌​ഗ്ഗ സമര സ്വഭാവത്തിൽ സംഘടിപ്പിക്കപ്പെട്ട കർഷക-തൊഴിലാളി പോരാട്ടങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എത്രമാത്രം അങ്കലാപ്പിലാക്കിയിരുന്നെന്ന് ചരിത്രം പറഞ്ഞ് വെയ്ക്കുന്നുണ്ട്. കയ്യൂർ-കരിവെള്ളൂർ, പുന്നപ്ര-വയലാർ, കാവുമ്പായി, തെലങ്കാന എന്നിങ്ങനെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന സരമപോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര സമരത്തിൻ്റെ ഭാ​ഗമാണ്. 1946ലെ റോയൽ നേവി കലാപം ബ്രിട്ടീഷ് ഭരണകൂടത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചതായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനം എത്രമാത്രം വേരാഴ്ത്തിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ഭരണകൂടം തിരിച്ചറിഞ്ഞ ഒന്നായിരുന്നു ആ കലാപം. വ്യവസ്ഥാപിതമായ സമരമാർ​​ഗ്ഗങ്ങളെ മറികടന്ന് ആശപരമായി സംഘടിക്കപ്പെട്ട ഒരുകൂട്ടം നടത്തിയ ത്യാ​ഗോജ്ജ്വലമായ പോരാട്ടങ്ങളായിരുന്നു ഇതെല്ലാം. ഈ സമരപോരാട്ടങ്ങളുടെ ആശയങ്ങളിൽ അന്തർലീനമായിരിക്കുന്ന തീയാണ് രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെൻ സി സമരത്തിൽ ഭരണകൂടത്തെ ആശങ്കയിലാക്കുന്നത്.

ആശയപരമായി ഹിന്ദുത്വവാദികൾ ഏറ്റവും അപകടകരമായി കാണുന്ന ഇടതുപക്ഷ ആശയങ്ങൾ അതിനാൽ തന്നെ നിർദ്ദാക്ഷിണ്യം വേട്ടയാടപ്പെടുമെന്ന് തീർച്ചയാണ്. ഇന്ത്യൻ യുവത അണിചേരുന്ന തെരുവുകളിൽ ആസാദി, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നത് ഭരണകൂടത്തെ മാത്രമല്ല സംഘപരിവാർ ആശയ പ്രചാരകരെയും പ്രകോപിതരാക്കുമെന്ന് തീർച്ചയാണ്

സംഘപരിവാറിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കുന്ന എല്ലാ ആശയങ്ങളെയും ഇന്ത്യൻ ഭരണകൂടം അടിച്ചമർത്തുമെന്ന് സമകാലിക സംഭവങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ആശയപരമായി ഹിന്ദുത്വവാദികൾ ഏറ്റവും അപകടകരമായി കാണുന്ന ഇടതുപക്ഷ ആശയങ്ങൾ അതിനാൽ തന്നെ നിർദ്ദാക്ഷിണ്യം വേട്ടയാടപ്പെടുമെന്ന് തീർച്ചയാണ്. ഇന്ത്യൻ യുവത അണിചേരുന്ന തെരുവുകളിൽ ആസാദി, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നത് ഭരണകൂടത്തെ മാത്രമല്ല സംഘപരിവാർ ആശയ പ്രചാരകരെയും പ്രകോപിതരാക്കുമെന്ന് തീർച്ചയാണ്. ഹിന്ദുത്വയോട് വിധേയത്വം പുലർത്തുന്ന ഇന്ത്യൻ മധ്യവർ​ഗ്​ഗ കുടുംബങ്ങളിൽ നിന്ന് വരുന്ന യുവാക്കൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ചേർത്ത് പിടിച്ചാൽ എന്ത് സംഭവിക്കുമെന്ന് കൃത്യമായ ധാരണയുള്ളവരാണ് സംഘപരിവാറിൻ്റെ ബുദ്ധിജീവികൾ. ഹിന്ദുത്വവാദികളുടെ ആശയം നൂറ് വർഷം പിന്നിട്ട ഘട്ടത്തിൽ അത്തരമൊരു സാധ്യതയെ ഭരണകൂടത്തിൻ്റെ ഏത് ഉപകരണങ്ങളെ ഉപയോ​ഗിച്ചും അടിച്ചമർത്തുമെന്നതിലും തർക്കം വേണ്ട. കൊല്ലാം… പക്ഷെ തോൽപ്പിക്കാനാവില്ലായെന്ന ജനിതക പ്രതിരോധം പടച്ചട്ടയാക്കാൻ നമ്മുടെ യുവത തീരുമാനിച്ചാൽ ചരിത്രം മാറ്റിയെഴുതപ്പെടുമെന്നതിൽ തർക്കമില്ല.

Content Highlights: Communist ideologies are gaining ground in Gen Z protests, raising concerns among Sangh Parivar think tanks about the political leanings and ideological shifts of young protesters

dot image
To advertise here,contact us
dot image