''ഹൈ ഡോസ് ഇൻജക്ഷനും ഗുളികയും; പല്ലു പോലും തേക്കാനായില്ല"; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി

ഹൈ ഡോസ് ഇൻജക്ഷനും ഗുളികയും; ജയിലർ 2 ഷൂട്ടിംഗിനിടയിലുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നടി മിർണ മേനോൻ

''ഹൈ ഡോസ് ഇൻജക്ഷനും ഗുളികയും; പല്ലു പോലും തേക്കാനായില്ല"; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി
dot image

'ജയിലർ' എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മിർണ മേനോൻ. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലെ ആരോഗ്യപ്രശ്നങ്ങളും അന്ന് നേരിട്ട വെല്ലുവിളികളും തുറന്നു പറയുകയാണ് നടി. കടുത്ത ശാരീരിക അസ്വസ്ഥതകൾക്കിടയിലും 'ജയിലർ 2' വിലെ ഷൂട്ടിംഗിൽ പങ്കെടുത്ത അനുഭവമാണ് താരം പങ്കുവെച്ചത്. ആശുപത്രിയിൽ പോയി മരുന്നും ഇൻജക്ഷനും എടുത്ത ശേഷമാണ് താൻ സെറ്റിലെത്തിയതെന്നും, എന്നാൽ ആ അവസ്ഥയിലും തന്റെ ഭാഗം ഭംഗിയാക്കാൻ കഴിഞ്ഞുവെന്നും മിർണ ഓർമ്മിക്കുന്നു.

"ഒരു ദിവസം എനിക്ക് തീരെ സുഖമില്ലാതെ വന്നു. ഷൂട്ടിങ്ങിനൊന്നും എനിക്ക് പോകാൻ വയ്യ. ആ സിനിമയിലെ പ്രധാനപ്പെട്ട ഒരു രം​ഗമാണ് എനിക്ക് അന്ന് ഷൂട്ട് ചെയ്യേണ്ടത്. അന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എനിക്ക് തീരെ വയ്യ. അങ്ങനെ ഞാനെന്റെ സ്റ്റാഫിനെ വിളിച്ച് പറഞ്ഞ്, അവർ എനിക്ക് ​ഗുളികയൊക്കെ കൊണ്ടുവന്ന് തന്നു. ഞാൻ ​ഗുളിക കഴിച്ചിട്ടും എനിക്ക് ഓക്കെ ആകുന്നില്ല. അതായത്, പറയുകയാണെങ്കിൽ പല്ല് തേക്കാൻ ബ്രഷ് എടുക്കാൻ പോലും എന്നെക്കൊണ്ട് പറ്റുന്നില്ല. അത്രയും ക്ഷീണമുണ്ട് എനിക്ക്. 6.30യ്ക്ക് ആണ് നമുക്ക് സെറ്റിൽ എത്തേണ്ടത്. ഞാൻ പിന്നെ മാനേജരെ വിളിച്ച് ആശുപത്രിയിൽ പോകണം അര മണിക്കൂർ വൈകുമെന്ന കാര്യം പറഞ്ഞു.

പക്ഷേ ആ സമയത്ത് ഒറ്റ ആശുപത്രിയിലും ഡോക്ടർമാരില്ല. നാലഞ്ച് ആശുപത്രിയിൽ ചെന്നിട്ടും ഡോക്ടർമാരില്ല. എന്നിട്ട് ഒരു ആശുപത്രിയിലെത്തി അവിടുത്തെ ഡോക്ടറോട് അടിയന്തിരമായി വരാൻ പറഞ്ഞ് ഞങ്ങൾ കാത്തിരുന്നു. എന്നെ ആരും രക്ഷിക്കാനില്ലേ എന്നൊക്കെയാണ് എന്റെ മനസിൽ. അങ്ങനെ ഡോക്ടർ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു, കുറച്ച് ഹൈ ഡോസുള്ള ഒരു ഇൻജെക്ഷൻ എടുക്കാം എന്ന് പറഞ്ഞു. ആറ് മണിക്കൂർ നേരത്തേക്ക് കുഴപ്പമൊന്നുമുണ്ടാകില്ല, എന്ന് പറഞ്ഞ് ഇൻ‌ജെക്ഷൻ എടുത്തു. അതിന് ശേഷവും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ കഴിക്കാനായി ഒരു ​ഗുളികയും തന്നു. പ്രധാനപ്പെട്ട സീൻ ആയതുകൊണ്ട്, സെറ്റിലേക്ക് പോകുന്ന വഴി ഞാൻ ആ ​ഗുളിക കൂടി കഴിച്ചു.

അന്ന് രാവിലെ വെറും വയറ്റിൽ ഞാനൊരു ​ഗുളിക കഴിച്ചു. പിന്നെ ഇൻ‌ജെക്ഷൻ എടുത്തു. അതുകഴിഞ്ഞ് ഒരു ​ഗുളിക കൂടി കഴിച്ചു. ഇത്രയും ആയപ്പോൾ എന്റെ ശരീരം മരച്ച് ഇരിക്കുന്ന പോലെയായി. അതായത്, എന്നെ തല്ലിയാൽ പോലും എനിക്ക് വേദന എടുക്കില്ല. പിന്നെ ഞാൻ ഡീ ഹൈഡ്രേറ്റഡ് ആയി. മുഖമൊക്കെ നീര് വച്ച് ഒരുമാതിരി ആയി. പക്ഷേ ആ സീനിന് അത് ഓക്കെയായിരുന്നു. അതുകൊണ്ട് എന്റെ ലുക്ക് പ്രശ്നമല്ലായിരുന്നു. പക്ഷേ എനിക്ക് ഇമോഷൻസ് ഫീൽ ചെയ്യുന്നില്ല. നെൽസൺ സാർ രണ്ട് ടേക്കിൽ കൂടുതൽ‌ എന്റെ എടുക്കാറേ ഇല്ല. ഇത് കഴിഞ്ഞപ്പോൾ എനിക്ക് സംശയമായി ഞാനിത് നന്നായി തന്നെയാണോ ചെയ്തത് എന്നോർത്ത്.

അങ്ങനെ മൂന്നാമത് ഒരു ടേക്ക് എടുക്കാമെന്ന് ഞാനങ്ങോട്ട് പറഞ്ഞു. അപ്പോൾ നെൽസൺ സാർ പറഞ്ഞു, അത് ഓക്കെ ആണെന്ന്. ഞാൻ പറഞ്ഞു, സാർ എനിക്ക് ശരിയാകത്തെ പോലെ തോന്നി എന്ന്. ഇല്ല ഇല്ല എനിക്ക് ഓക്കെയാണെന്ന് അദ്ദേഹം പറഞ്ഞു. നൂറ് ശതമാനവും ഓക്കെയാണോ എന്ന് ഞാൻ ചോദിച്ചു. എല്ലാം കറക്ടാണ് കുഴപ്പം ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞു. പക്ഷേ ഇന്നും ആ സീൻ ഓർക്കുമ്പോൾ എനിക്കെന്തോ പോലെ തോന്നും. ഞാൻ യാത്ര ചെയ്യുമ്പോഴും ഒക്കെ അതോർക്കും. ശോ… ഞാൻ ചെയ്തത് ശരിയായോ എന്നൊക്കെ. പിന്നെ ഡബ്ബിങിന് പോയപ്പോൾ ഞാൻ ആ സീൻ കണ്ടു, കുഴപ്പം ഒന്നും തോന്നിയില്ല. പക്ഷേ നമ്മുടെ മനസിൽ ഇങ്ങനെ തോന്നുമല്ലോ. അന്ന് എനിക്ക് വേണ്ടി സെറ്റിൽ എല്ലാവരും കാത്തിരുന്നു. ഏകദേശം ഒരു മണിക്കൂർ വൈകിയാണ് ഞാൻ അന്ന് സെറ്റിലെത്തിയത്". - മിർണ മേനോൻ പറഞ്ഞു.

Content Highlights:  Actress Mirnaa Menon has spoken about the health issues she faced while shooting for Jailer 2. She revealed that she had to take high-dose injections and pills during the filming process.

dot image
To advertise here,contact us
dot image