'മദ്യലഹരിയിൽ ഇടിവള ഉപയോഗിച്ച് മർദ്ദിച്ചു, തെറി വിളിച്ചു'; പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി എസ്എഫ്ഐ

പൊലീസുകാരൻ പച്ചക്ക് തെറി വിളിച്ചുവെന്നും വിപിൻ ആരോപിച്ചു

'മദ്യലഹരിയിൽ ഇടിവള ഉപയോഗിച്ച് മർദ്ദിച്ചു, തെറി വിളിച്ചു'; പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി എസ്എഫ്ഐ
dot image

പാലക്കാട്: ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെ മദ്യപിച്ചുവന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് മർദിച്ചുവെന്ന് എസ്എഫ്ഐ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിൻ ആണ് ആരോപണമുന്നയിച്ചത്. പൊലീസുകാരൻ പച്ചക്ക് തെറി വിളിച്ചുവെന്നും വിപിൻ ആരോപിച്ചു. തങ്ങൾ പരാതി പറഞ്ഞപ്പോൾ പെട്ടെന്ന് ആ പൊലീസുകാരനെ അവിടെനിന്ന് മാറ്റിയെന്നും എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും എസ്എഫ്ഐ പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ആദ്യം നടപ്പിലാക്കേണ്ടത് രമേശ് ചെന്നിത്തലയുടെ പോലീസ് സേനയിലാണ് എന്നും എസ്എഫ്ഐ വിമർശിച്ചു.

പിന്നാലെ സിപിഐഎം നേതാക്കളും പൊലീസിനെതിരെ രംഗത്തെത്തി. മുതിർന്ന നേതാവ് എൻ എൻ കൃഷ്ണദാസ് അടക്കമുള്ളവർ പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചു. പിന്നാലെ ഡിവൈഎഫ്ഐ നേതാക്കളും പൊലീസിനെതിരെ രംഗത്തെത്തി. മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടി എടുക്കണം എന്നാണ് നേതാക്കളുടെ ആവശ്യം.

പ്രതിഷേധക്കാർക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലും എസ്എഫ്ഐ പ്രതിഷേധം അരങ്ങേറുകയാണ്. കോട്ടയത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു. കോട്ടയം ഗാന്ധി സ്ക്വയറിനു മുൻപിൽ ആണ് റോഡ് ഉപരോധം. പിന്നാലെ എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

Content Highlights: The Students' Federation of India (SFI) has alleged that a police officer who was under the influence of alcohol assaulted a protester using brass knuckles during a march at Palakkad Railway Station in connection with a protest in Delhi. Vipin, an SFI state secretariat member, raised the allegation against the police officer.

dot image
To advertise here,contact us
dot image