അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനം, ഇന്ത്യക്ക് ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 14 റണ്‍സ് വിജയം

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനം, ഇന്ത്യക്ക് ജയം
dot image

അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും അര്‍ഷ്ദീപ് സിങ്ങിന്റെ നിര്‍ണായക ബൗളിങ്ങിന്റെയും കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 14 റണ്‍സിന്റെ വിജയം. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. ഇന്ത്യ 20 ഓവറില്‍ 223 റണ്‍സെടുത്തിരുന്നു.

തുടക്കത്തില്‍ സഞ്ജു സാംസണെ (3) പെട്ടെന്ന് നഷ്ടമായെങ്കിലും, അഭിഷേക് ശര്‍മ്മ (30 പന്തില്‍ 69) - ഇഷാന്‍ കിഷന്‍ (18 പന്തില്‍ 37) സഖ്യം തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. വെറും 40 പന്തില്‍ 108 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. അഭിഷേക് 18 പന്തില്‍ അര്‍ധസെഞ്ചുറി തികയ്ക്കുകയും, ഏറ്റവും കുറഞ്ഞ പന്തുകളില്‍ (1,024 പന്തുകള്‍) നിന്ന് 2,000 ടി20ഐ റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ 115/1 എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് മധ്യ ഓവറുകളില്‍ തകര്‍ന്ന് 135/5 എന്ന നിലയിലായെങ്കിലും, ലോവര്‍ ഓര്‍ഡര്‍ ബാറ്റിംഗിന്റെ മികവില്‍ 20 ഓവറില്‍ 223 റണ്‍സ് പടുത്തുയര്‍ത്തി.


വെസ്റ്റ് ഇന്‍ഡീസ് മറുപടി ബാറ്റിങ് 20 ഓവറില്‍ 209/7 ല്‍ അവസാനിച്ചു. 224 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന്റെ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ (5) രണ്ടാമത്തെ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കി. ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍ (43), കാമില്‍ പൂരന്‍ (42), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് (32) എന്നിവര്‍ പോരാട്ടം നയിച്ചെങ്കിലും സമയോചിതമായി വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ കളി നിയന്ത്രണത്തിലാക്കി. അവസാന ഓവറില്‍ ഷമര്‍ സ്പ്രിംഗര്‍ (11 പന്തില്‍ 35*) അക്‌സര്‍ പട്ടേലിനെതിരെ സിക്‌സറുകള്‍ പറത്തി ഭീതി സൃഷ്ടിച്ചെങ്കിലും വിന്‍ഡീസിന് 20 ഓവറില്‍ 209/7 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് 3 വിക്കറ്റും, നമന്‍ ധീര്‍ 2 വിക്കറ്റും വീഴ്ത്തി. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ്, ഷമാര്‍ ജോസഫ്, ഷമര്‍ സ്പ്രിംഗര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം നേടി.

content highlights: Abhishek Sharma's Explosive Knock Propels India to a Stunning Victory

dot image
To advertise here,contact us
dot image