കേരള ബ്ലാസ്റ്റേഴ്‌സിന് ജയമധുരം; കരുത്തറിയച്ച് ആദ്യമത്സരം

ഇന്റര്‍ കാശിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ടുഗോളിന്

കേരള ബ്ലാസ്റ്റേഴ്‌സിന് ജയമധുരം; കരുത്തറിയച്ച് ആദ്യമത്സരം
dot image

പുതിയ ഉടമകളും പുതിയ കുറേ താരങ്ങളുമായെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിലെ ആദ്യമത്സരത്തില്‍ മികച്ച ജയം. എതിരില്ലാത്ത രണ്ടുഗോളിന് ഇന്റര്‍ കാശിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. വിബിന്‍ മോഹനനും (18), ആേ്രന്ദ ഗ്രീനും (90+4) നേടിയ ഗോളുകളിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

മത്സരത്തില്‍ മികച്ച ആധിപത്യത്തോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റങ്ങള്‍. നിരന്തരം ഷോട്ടുകളുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്റര്‍ കാശിയുടെ പ്രതിരോധത്തെ പ്രഹരിച്ചുകൊണ്ടേയിരുന്നു. ആദ്യപകുതിയിലെ ഗോളിന് ശേഷം ഉണര്‍ന്നുകളിച്ച ഇന്റര്‍ കാശിക്ക് പക്ഷെ, അവസരങ്ങള്‍ നല്‍കാതെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. പന്തടക്കത്തിലും ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തിയിരുന്നു.

content highlights: Sweet Victory for Kerala Blasters; Strong Start to the Season

dot image
To advertise here,contact us
dot image