

ഖത്തറിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രതികൂല കാലാവസ്ഥ കാരണം ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച (Visibility) ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറച്ച്, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യണമെന്ന് ട്രാഫിക് വിഭാഗവും വ്യക്തമാക്കി. കടലിൽ പോകുന്നവരും തീരദേശ മേഖലകളിൽ ഉള്ളവരും കാലാവസ്ഥാ വ്യതിയാനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: The Qatar Meteorology Department has forecast local rain-producing clouds in some areas from October 11 to 14, with a chance of thunderstorms on Tuesday. Strong downdraft winds may blow dust and reduce horizontal visibility. Drivers are advised to reduce speed, maintain a safe distance and follow official safety instructions.