'തടഞ്ഞുവെച്ച 5110 കോടി രൂപ വിട്ടുകിട്ടണം, അതിവേഗ റെയിൽ പാതയും അത്യാവശ്യം'; മോദിയോട് വിജയ്

സംസ്ഥാനത്തിന് അതിവേഗ റെയിൽ പാതയും വിജയ് ആവശ്യപ്പെട്ടു.

'തടഞ്ഞുവെച്ച 5110 കോടി രൂപ വിട്ടുകിട്ടണം, അതിവേഗ റെയിൽ പാതയും അത്യാവശ്യം'; മോദിയോട് വിജയ്
dot image

ചെന്നൈ: വിവിധ പരിപാടികൾക്കായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻപാകെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിരത്തി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ചെന്നൈ മെട്രോ മൂന്നാം ഘട്ടം. വിവിധ റെയിൽപാതകളുടെ ഇരട്ടിക്കൽ, തടഞ്ഞുവെച്ച ഫണ്ടുകൾ റിലീസ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് വിജയ് മുന്നോട്ടുവെച്ചത്. സംസ്ഥാനത്തിന് അതിവേഗ റെയിൽ പാതയും വിജയ് ആവശ്യപ്പെട്ടു.

ചെന്നൈ മെട്രോ റെയിലിന്റെ മൂന്നാം ഘട്ടത്തിന് അതിവേഗ അനുമതി, കോയമ്പത്തൂർ-മധുരൈ മെട്രോ പദ്ധതികൾ, ഹൊസൂർ-ബൊമ്മനസാന്ദ്ര ലൈൻ, അതിവേഗ റെയിൽപാത, ചെന്നൈ കന്യാകുമാരി, ചെന്നൈ കോയമ്പത്തൂർ പാത തുടങ്ങിയവയാണ് വിജയ് ആവശ്യപ്പെട്ടത്. ദേശീയപാത ആറുവരി പാതയാക്കുന്നതിന് പ്രാധാന്യം നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. ഗോദാവരി കാവേരി നദികൾ തമ്മിലുള്ള സംയോജനം ദേശീയ മുൻഗണനയോടെ നടപ്പാക്കണം. പിന്നാലെ മദ്രാസ് ഹൈക്കോടതിയുടെ പ്രാഥമിക ഭാഷയായി തമിഴിനെ പ്രഖ്യാപിക്കണമെന്നും തടഞ്ഞുവെക്കപ്പെട്ട എസ്എസ്എ പദ്ധതിയുടെ 5110 കോടി രൂപ വിട്ടുകിട്ടണമെന്നും വിജയ് ആവശ്യപ്പെട്ടു.

അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ടായിട്ടും മ​ദ്രാസ് ഐഐടിയിലെ ചടങ്ങിൽ വന്ദേമാതരം പാടാത്തതും ശ്രദ്ധേയമായി. വന്ദേമാതരത്തിന് പകരം ദേശീയ ​ഗാനം ആലപിച്ചാണ് ആരംഭിച്ചത്. അതിന് പിന്നാലെ സംസ്ഥാന ​ഗാനമായ തമിഴ് തായ് വാഴ്ത്തും ആലപിച്ചു. തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേകറും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ചെന്നൈയിലെ ഐഐടി മദ്രാസ് ക്യാമ്പസിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ തമിഴ്‌നാട്ടിലുടനീളം നടപ്പിലാക്കുന്ന 13,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യ വികസനം, ഊർജ സംഭരണം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. മെട്രോ റെയിൽ, ദേശീയപാത, റെയിൽവേ, തുറമുഖം, പെട്രോളിയം, ശാസ്ത്ര ഗവേഷണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും ചേർന്ന് ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയുടെ ആദ്യ പാതയായ പൂനമല്ലി–വടപളനി പാത ഉദ്ഘാടനം ചെയ്തിരുന്നു.

dot image
To advertise here,contact us
dot image