

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് ടി സിദ്ദിഖ് എംഎല്‍എ. വീടുകളുടെ ആദ്യഘട്ട കൈമാറ്റം അടുത്തമാസം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി.
അനുബന്ധ സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ടി സിദ്ദിഖ് എംഎല്‍എ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എസ്ടിപി ടാങ്ക്, കുടിവെള്ള ടാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി തുടങ്ങണമെന്നും കെഎസ്ഇബി കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
പുനരധിവാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുമെന്നും ഒപ്പം ജനങ്ങളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സംഘം വ്യക്തമാക്കി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഹനീഫ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജില്ലാപഞ്ചായത്ത് അംഗം വി എന്‍ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി സുരേഷ് ബാബു, കല്‍പറ്റ നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഗിരീഷ് കല്പറ്റ, കൗണ്‍സിലര്‍ ഷമീര്‍ ഒടുവില്‍ എന്നിവരും യുഡിഎഫ് നേതാക്കളും എംഎല്‍എയോടൊപ്പം ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനെത്തിയിരുന്നു.
Content Highlights: kerala rehabilitation project mundakkai chooralmala township visit t siddique mla