

ബോയിംഗ് 787-8-നെ സ്റ്റാര്‍ലിങ്കുമായി ബന്ധിപ്പിക്കുന്ന ആഗോളതലത്തിലെ ആദ്യത്തെ എയര്‍ലൈന്‍ ആയി ഖത്തര്‍ എയര്‍വേസ്. ഫ്ലീറ്റിലെ എല്ലാ എ-350 വിമാന സര്‍വീസുകളും സ്റ്റാര്‍ ലിങ്കുമായി ബന്ധിപ്പിച്ച് മറ്റൊരു റെക്കോര്‍ഡും ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് മുഴുവന്‍ എ 350 വിമാനങ്ങളും സ്റ്റാര്‍ലിങ്കുമായി ഖത്തര്‍ ബന്ധിപ്പിച്ചത്. 8 മാസം കൊണ്ടായിരുന്നു ഇത് പൂര്‍ത്തീകരിച്ചത്. ഇതിന് പിന്നാലെയാണ് ബോയിംഗ് 787-8-നെ സ്റ്റാര്‍ലിങ്കുമായി ബന്ധിപ്പിച്ച് കൊണ്ട് മറ്റൊരു നേട്ടം കൂടി ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയിരിക്കുന്നത്.
ആകാശത്തിലെ ഏറ്റവും വേഗതയേറിയ വൈ-ഫൈ ഉള്ള മൂന്ന് ഡ്രീംലൈനറുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്റ്റാര്‍ലിങ്ക്-കണക്റ്റഡ് വൈഡ്ബോഡി വിമാനങ്ങളുടെ ആകെ എണ്ണം 120 ആയി വര്‍ദ്ധിച്ചു. വെറും 14 മാസത്തിനുള്ളിലാണ് ഖത്തര്‍ എയര്‍വേയ്‌സ് ബോയിംഗ് 777, എയര്‍ബസ് എ350 എന്നിവയില്‍ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാളേഷന്‍ പ്രോഗ്രാമുകള്‍ ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തത്. പിന്നാലെ ബോയിംഗ് 787 ഡ്രീംലൈനറുകളിലേക്കും അത് വ്യാപിപ്പിച്ചു. ലോകത്തിലെ ആദ്യത്തേതും വലുതുമായ സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച എ350 ഫ്ലീറ്റ് എന്ന നേട്ടവും ഖത്തര്‍ എയര്‍ വേഴ്‌സ് സ്വന്തമാക്കി. ഖത്തര്‍ എയര്‍വേസിന്റെ വിമാനങ്ങള്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക് 500 എംബിപിഎസ് വരെ അള്‍ട്രാ-ഹൈ-സ്പീഡ് കണക്റ്റിവിറ്റി നല്‍കുന്നു. ഇത് ഹോം ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളെ പോലും മറികടക്കുന്ന വേഗതയാണ്.
Content Highlight : Qatar Airways becomes first airline globally to connect Boeing 787-8 to Starlink