

തിരുവനന്തപുരം: സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാർ സ്വദേശി ഷൈജു (47) ആണ് മരിച്ചത്. ബന്ധു ഓടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷൈജു. ഇതിനിടെ മരക്കൊമ്പ് ദേഹത്തേക്ക് വീണു. തല പൊട്ടി റോഡിൽ വീണ ഷൈജു തത്ക്ഷണം മരിച്ചു. പിന്നാലെ, ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഇടപെട്ടില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
Content Highlights: man died after tree fell into him while travelling