

ദക്ഷിണാഫ്രിക്ക അണ്ടര്‍-19 ടീമിനെതിരായ മൂന്നാം ഏകദിനത്തിലും തന്റെ വെടിക്കെട്ട് ബാറ്റിങ് മികവ് ആവർത്തിച്ച് വൈഭവ് സൂര്യവംശി. ഇന്ത്യ അണ്ടര്‍-19 ടീമിനെ നയിക്കുന്ന 14കാരന്‍ 74 പന്തില്‍ 127 റണ്‍സ് വാരിക്കൂട്ടി. ഒമ്പത് ഫോറുകളും പത്ത് സിക്‌സറുകളും ഉള്‍പ്പെട്ട ശ്രദ്ധേയമായ ഇന്നിങ്‌സ് ആയിരുന്നു ഇത്.
15 വയസ്സിനുള്ളില്‍ ആറ് രാജ്യങ്ങളില്‍ ശതകം തികയ്ക്കുന്ന ലോകത്തെ ആദ്യ ക്രിക്കറ്ററെന്ന നേട്ടത്തിന് അര്‍ഹനായി. ഏത് പിച്ചിലും ഏത് സാഹചര്യത്തിലും തന്റെ ബാറ്റിന് വിശ്രമമില്ലെന്ന് വൈഭവ് തെളിയിച്ചു. ഇന്ത്യ, യുഎഇ, ഖത്തര്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ സെഞ്ചുറി കുറിച്ചു.
യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡിനും ഇന്നത്തെ ഇന്നിങ്‌സ് അര്‍ഹമായി. പരിക്കേറ്റ ആയുഷ് മഹ്‌ത്രെയക്ക് പകരം പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് വൈഭവ് ആണ്. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 24 പന്തില്‍ 68 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദി മാച്ച് ആയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ വെറും 15 പന്തിൽ നിന്ന് 50 തികച്ച വൈഭവ് അണ്ടർ 19 തലത്തിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയെന്ന ഋഷഭ് പന്തിന്റെ റെക്കോഡ് തകർത്തിരുന്നു. നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പര തന്നെ തൂത്തുവാരാൻ കഴിഞ്ഞത് വൈഭവിന് നേട്ടമായി.
Content Highlights-14-Year-Old Vaibhav Suryavanshi , 6th 100 In 6 Countries