ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

ഇന്ന് രാവിലെ വിദേശത്തുനിന്ന് എത്തിയപ്പോഴായാണ് കസ്റ്റഡിയിലെടുത്തത്

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു
dot image

തിരുവനന്തപുരം: ഐഎസ് ബന്ധമെന്ന സംശയത്തെ തുടർന്ന് മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

ഇയാളെ എടിഎസിൻ്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ചില സംശയങ്ങൾ ഉണ്ടെന്നും അതിൻ്റെ ഭാ​ഗമായിയാണ് ചോദ്യം ചെയ്യുന്നതെന്നും എടിഎസ് വൃത്തങ്ങൾ അറിയിച്ചു.

Content Highlight : Anti-terror squad takes Malayali youth into custody on suspicion of IS links.He was taken into custody at the Thiruvananthapuram airport.

dot image
To advertise here,contact us
dot image