

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര്‍ വില്ലേജ് ഓഫീസില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍ പെടാത്ത പണവും മദ്യക്കുപ്പിയും കണ്ടെത്തി. ഓഫീസിനോട് ചേർന്ന അടുക്കളയിലെ മേശയ്ക്കുള്ളില്‍ നിന്നും 12000 രൂപയാണ് കണ്ടെത്തിയത്. വൈകുന്നേരം മൂന്ന് മണിക്കാണ് വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയത്. കുഞ്ചാലംമൂട് യൂണിറ്റിന്റെ സംഘമാണ് എത്തിയത്.
Content Highlights: Unaccounted cash and liquor bottles found in vigilance raid at Karipur Village Office, Nedumangad