

ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി ആരുംതന്നെയുണ്ടാവില്ല അല്ലേ? യാത്രചെയ്യുമ്പോള്‍ പലപ്പോഴും ട്രെയിനുകളുടെ വ്യത്യസ്ത നിറങ്ങളും ശ്രദ്ധിച്ചിട്ടും ഉണ്ടാവും. എന്തുകൊണ്ടാണ് ട്രെയിനുകള്‍ക്ക് നീല, ചുവപ്പ്, പച്ച, മെറൂണ്‍ തുടങ്ങി പല നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ നിറങ്ങള്‍ വെറുതെ ഭംഗിക്ക് വേണ്ടിയുള്ളവയല്ല. ഓരോ നിറങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്.
ഇന്ത്യന്‍ റെയില്‍വേയില്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന് നീല കോച്ചുകളാണ്. പല ദീര്‍ഘദൂര ട്രെയിനുകളിലും എക്‌സ്പ്രസ് സര്‍വീസുകളിലും ഈ നിറം ഉപയോഗിക്കുന്നു.സ്‌ളീപ്പര്‍ ക്ലാസ്, ജനറല്‍ കോച്ചുകള്‍ ഇവയ്ക്കാണ് കൂടുതലായും നീല നിറം നല്‍കിയിരിക്കുന്നത്.
നീല കോച്ചുകള്‍ ശക്തമായ സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 70 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ ഈ ട്രെയിനുകള്‍ക്ക് കഴിയും. നല്ല ഇരിപ്പിട സൗകര്യത്തിനും, നിര്‍മ്മാണ നിലവാരത്തിനും, ദീര്‍ഘദൂര റൂട്ടുകളില്‍ ഓടുന്നതിനും ഇവ പേരുകേട്ടതാണ്.
രാജധാനി, ശതാബ്ദി പോലുള്ള ട്രെയിനുകള്‍ വര്‍ഷങ്ങളായി നീല കോച്ചുകള്‍ ഉപയോഗിച്ചിരുന്നു.നീല നിറം സുഖസൗകര്യങ്ങളുള്ള സ്റ്റാന്‍ഡേര്‍ഡ് യാത്രയെ പ്രതിനിധീകരിക്കുന്നു.

ചുവന്ന നിറമുളള ട്രെയിനുകള്‍ ആധുനികവും നൂതനവുമാണ്. 'ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകള്‍' അല്ലെങ്കില്‍ 'എല്‍എച്ച്ബി കോച്ചുകള്‍' എന്നാണ് ഇവ അറിയപ്പെടുന്നത്. 2000ത്തിന്റെ തുടക്കത്തില്‍ അവതരിപ്പിച്ച ഇവ വളരെ പെട്ടെന്ന് തന്നെ പ്രീമിയം ട്രെയിനുകളായി മാറി. മിക്ക ചുവന്ന കോച്ചുകളും പഞ്ചാബിലെ കപൂര്‍ത്തലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉയര്‍ന്ന വേഗത കൈവരിക്കാന്‍ സഹായിക്കുന്ന ഭാരം കുറഞ്ഞ അലുമിനിയം കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.ചില ചുവന്ന ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. അവയില്‍ ആധുനിക ഡിസ്‌ക് ബ്രേക്കുകളും നൂതന സുരക്ഷാ സംവിധാനങ്ങളും ഉണ്ട്. ഈ ട്രെയിനുകളിലെ യാത്ര സുഖകരമാണ്.

ഇന്ത്യന്‍ റെയില്‍വേയിലെ മറ്റൊരു പ്രധാന വിഭാഗമാണ് പച്ച നിറമുളള ട്രെയിനുകള്‍. നീല, ചുവപ്പ് കോച്ചുകള്‍ പോലെ എയര്‍ കണ്ടീഷന്‍ ചെയ്തവയാണ് ഇവയും. പക്ഷേ ഇവ കൂടുതല്‍ ബജറ്റ് സൗഹൃദമാണ്. താങ്ങാനാവുന്ന വിലയിലുള്ള സുഖസൗകര്യങ്ങളെയാണ് പച്ച നിറം സൂചിപ്പിക്കുന്നത്. പ്രധാന നഗരങ്ങളെയും ജനപ്രിയ പ്രാദേശിക റൂട്ടുകളെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് പച്ചനിറം ഉപയോഗിക്കുന്നത്. മിതമായ ചെലവില്‍ വൃത്തിയുള്ള ഇന്റീരിയറുകളും നല്ല ഇരിപ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും പച്ച കോച്ചുകള്‍ വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന നിരക്കുകള്‍ നല്‍കാതെ എസി സുഖസൗകര്യങ്ങള്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് ഇത് ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്.

സ്‌ളീപ്പര്‍ ക്ലാസുകള്‍ക്ക് തവിട്ട് നിറമുള്ള കോച്ചുകളാണ് കൊടുക്കുന്നത്. രാത്രിയിലെ ദീര്‍ഘയാത്രകള്‍ക്ക് ഈ കോച്ചുകള്‍ പ്രധാനമാണ്. ദീര്‍ഘയാത്രകളില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ അനുവദിക്കുന്ന ബെര്‍ത്തുകള്‍ സ്ലീപ്പര്‍ കോച്ചുകള്‍ വാഗ്ദാനം ചെയ്യുന്നു. അവ സുഖകരവും താങ്ങാനാവുന്നതുമായ ചെലവില്‍ ലഭ്യമാണ്. പല ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകളും തവിട്ട് സ്ലീപ്പര്‍ കോച്ചുകളെയാണ് ആശ്രയിക്കുന്നത്. കാരണം അവ എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നു.
Content Highlights : Do you know why Indian Railway coaches are given different colors?