'98, 68, 91, 99 ഇതൊരു ഫോണ്‍ നമ്പറല്ല'; യുഡിഎഫിനെ ഓര്‍മ്മപ്പെടുത്തി എംഎം മണി

ഫേസ്ബുക്കിലൂടെ കണക്കുകള്‍ ഓര്‍മിപ്പിച്ച് എംഎം മണി എംഎല്‍എ

'98, 68, 91, 99 ഇതൊരു ഫോണ്‍ നമ്പറല്ല'; യുഡിഎഫിനെ ഓര്‍മ്മപ്പെടുത്തി എംഎം മണി
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ സജീവമാകുന്നതിനിടെ ഫേസ്ബുക്കിലൂടെ കണക്കുകള്‍ ഓര്‍മിപ്പിച്ച് എംഎം മണി എംഎല്‍എ. കഴിഞ്ഞ നാല് നിയമസഭയിലെയും കണക്കുകള്‍ യുഡിഎഫിനെ ഓര്‍മിപ്പിക്കുകയാണ് അദ്ദേഹം. '98, 68, 91, 99… ഇതൊരു ഫോണ്‍ നമ്പറല്ല. കഴിഞ്ഞ നാല് നിയമസഭയിലെ എല്‍ഡിഎഫ് സീറ്റുകളാണ്', എന്നാണ് എംഎം മണിയുടെ പോസ്റ്റ്.

മുഖ്യമന്ത്രി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് എംഎം മണിയുടെ പോസ്റ്റ്. 110 സീറ്റാണ് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് വേണം വോട്ടര്‍മാരെ സമീപിക്കാനെന്നും പിന്നോട്ട് പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഓരോ മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് വിവരം.

Content Highlights: kerala assembly election 2026 mm mani fb post is reminder to udf

dot image
To advertise here,contact us
dot image