

തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ കോളേജ് അധ്യാപകര്‍ അപമാനിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. രമേഷ്, ഡോ. പ്രിയ എന്നിവര്‍ക്കെതിരെയാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്.
എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായി നടന്ന മത്സരങ്ങളില്‍ പങ്കെടുക്കാത്ത കുട്ടികളോടാണ് അശ്ലീല പരാമര്‍ശം നടത്തിയത്. ആര്‍ത്തവം അറിയാന്‍ വസ്ത്രം ഊരി നോക്കാന്‍ കഴിയില്ലല്ലോ എന്ന് പറഞ്ഞതായി പരാതിയില്‍ പറയുന്നു. 'സെല്‍ഫ് എസ്റ്റീം ഇല്ലാത്ത നിനക്ക് പോയി ചത്തൂടേ' എന്ന് ചോദിച്ചതായും വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നു. കോളേജ് പ്രിന്‍സിപ്പലിനാണ് 14 പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്.
Content Highlights: Female students complain that college teachers insulted them over menstruation at thiruvananthapuram