

അന്താരാഷ്ട്ര സസ്യ, മൃഗ വ്യാപാരം നിയന്ത്രിക്കുന്ന പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ ഭരണകൂടം. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുക, യുഎഇയിലേക്ക് ജന്തു രോഗങ്ങളും രോഗാണുക്കളും പ്രവേശിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. സസ്യ ജന്തുജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച നിയമത്തില്‍ ഭേഗഗതി വരുത്തികൊണ്ടാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക, വെറ്ററിനറി ക്വാറന്റൈന്‍, പുതിയ സസ്യ ഇനങ്ങളുടെ സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ടതാണ് നിയമം.
ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും സുസ്ഥിരത, സംരക്ഷണം, എന്നിവ ഉറപ്പാക്കുകയും ദേശീയ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പുതിയ നിയമത്തിലൂടെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും നിയമപരമായ സംരക്ഷണം നല്‍കുവാനും അവയുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കാനും കഴിയും.
യുഎഇയിലേക്ക് ജന്തുജന്യ രോഗങ്ങളും കാര്‍ഷിക കീടങ്ങളും കടക്കുന്നത് തടയുക എന്നതും പുതിയ നിയമത്തിന്റെ ലക്ഷ്യമാണ്. യുഎഇയിലേക്ക് പ്രവേശിക്കുന്നതിനോ, പുറത്തുകടക്കുന്നതിനോ, മുമ്പായി മൃഗങ്ങളുടെയും സസ്യങ്ങളുടെയും കയറ്റുമതിക്കായി പ്രതിരോധം, അപകടസാധ്യത വിലയിരുത്തല്‍, പരിശോധന, ക്വാറന്റൈന്‍, നിര്‍മാര്‍ജന നടപടിക്രമങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വെറ്ററിനറി, കാര്‍ഷിക ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സ്വീകരിക്കുക എന്നതും പ്രധാന ഉദ്ദേശമാണ്. പുതിയ നിയമത്തിലൂടെ പുതിയ സസ്യ ഇനങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, പുതിയ സസ്യ ഇനങ്ങള്‍ വളര്‍ത്തുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlight : UAE government issues new laws regulating international plant and animal trade. The new law aims to protect endangered species and prevent the entry of animal diseases and pathogens into the UAE.