

രസകരമായ കാസ്റ്റിംഗ് കോളുമായി പ്രേംപാറ്റ സിനിമയുടെ പോസ്റ്റർ പുറത്ത്. ഒരു NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നർ ആണ് പ്രേംപാറ്റ. സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. കഥ, തിരക്കഥ, സംഭാഷണം ലിജീഷ് കുമാർ. NSS ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട് എന്ന പേരിലാണ് ഇപ്പോൾ പ്രേംപാറ്റയുടെ കാസ്റ്റിംഗ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്.

കോഴിക്കോട് അമലാപുരിയിലെ സിറ്റി ഹൗസിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 മണി മുതലാണ് ഓഡിഷൻ നടക്കുന്നത്. 17 മുതൽ 22 വരെ സ്ക്രീൻ ഏജ് തോന്നിക്കുന്ന എല്ലാ ജൻഡർ വിഭാഗത്തിലുള്ളവർക്കും ഓഡിഷനിലേക്ക് ക്ഷണമുണ്ട്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മിക്കുന്ന പ്രേംപാറ്റ സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് തീയേറ്ററുകളില്‍ എത്തിക്കുക.
Content Highlights: Prempata movie poster out with casting call