ഒരു മിനിറ്റിന് ഡാൻസ് ചെയ്യാൻ ഒരുകോടി രൂപ; പ്രതിഫലത്തിൽ ഞെട്ടിച്ച് നടി തമന്ന

പ്രതിഫലത്തിൽ ഞെട്ടിച്ച് നടി തമന്ന, ഒരു മിനിറ്റിന് ഡാൻസ് ചെയ്യാൻ ഒരുകോടി രൂപ

ഒരു മിനിറ്റിന് ഡാൻസ് ചെയ്യാൻ ഒരുകോടി രൂപ; പ്രതിഫലത്തിൽ ഞെട്ടിച്ച് നടി തമന്ന
dot image

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടിയാണ് തമന്ന ഭാട്ടിയ. നടിയുടെ സിനിമയേക്കാൾ ആരാധകർ ഡാൻസിനാണ് ഉള്ളത്. അസാധ്യ നർത്തകിയാണ് നടി. നടിയുടെ നൃത്തത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ തമന്നയുടെ ഒരു ഡാൻസ് പരിപാടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകവും സോഷ്യൽ മീഡിയയും. കോടികളാണ് വെറും 6 മിനിറ്റ് മാത്രമുള്ള നൃത്തത്തിന് നടി ചാർജ് ചെയ്തിരിക്കുന്നത്.

ഗോവയിൽ വച്ച് നടന്ന ന്യൂ ഇയർ പരിപാടിയിൽ തമന്ന പെർഫോം ചെയ്തിരുന്നു. സൂപ്പർ ഹിറ്റ് ​ഗാനം ആജ് കി രാത്തിന് അടക്കം ആറ് മിനിറ്റ് ആണ് തമന്ന നൃത്തം ചെയ്തത്. ഒരു മിനിറ്റിന് ഒരുകോടി എന്ന നിരക്കിൽ ആറ് മിനിറ്റിന് 6 കോടിയാണ് തമന്ന പ്രതിഫലമായി വാങ്ങിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2025 ഡിസംബർ 31ന് ​ഗോവയിലെ ​ബാ​ഗ ബീച്ചിൽ വച്ചായിരുന്നു തമന്നയുടെ പ്രോ​ഗ്രാം. സോഷ്യൽ മീഡിയയിൽ നടിയുടെ നൃത്തത്തിന്റെ വിഡിയോകൾ വൈറലായിരുന്നു.

അരൺമനൈ 4 ആണ് തമന്നയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സുന്ദർ സി സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. തമന്നയ്ക്ക് പുറമേ റാഷി ഖന്ന, സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, വിടിവി ഗണേഷ്, ഡൽഹി ഗണേഷ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ ഉണ്ടായിരുന്നു. നിലവിൽ ബോളിവുഡിൽ സിനിമകളുടെ തിരിക്കിലാണ് താരമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ബോളിവുഡ് പടങ്ങളിലാണ് തമന്ന ഇപ്പോൾ അഭിനയിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Content Highlights:  Actress Tamannaah has said she was shocked after learning she was paid Rs 1 crore for a dance performance that lasted only one minute. The statement has drawn attention to remuneration practices in the film industry and sparked discussion among fans and cinema observers.

dot image
To advertise here,contact us
dot image