
തിരുവനന്തപുരം: പെട്രോൾ പമ്പിൽ ബഹളമുണ്ടാക്കിയത് അന്വേഷിക്കാനെത്തിയ പൊലീസ് പിടികൂടിയത് നിരവധി കേസുകളിൽ പ്രതിയായ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയെ. ലഹരിക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയും വിവിധ ജില്ലകളിലായി നിരവധി കേസുകളുമുള്ള അനിതയും കൂടെയുണ്ടായിരുന്ന ജഗ്ഗു എന്ന സുജിത്ത്, അൻവർ, അരവിന്ദ് എന്നിവരാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു നെടുമങ്ങാട് പതിനൊന്നാം കല്ലിലെ പെട്രോൾ പമ്പിൽ കാറിലെത്തിയ ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ഇവർ അക്രമാസക്തരായതോടെ പമ്പ് ജീവനക്കാർ പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയതോടെ പ്രതികൾ ഓടി സമീപത്തെ പാർക്കിൽ ഒളിച്ചിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പൊലീസിനെ ആക്രമിച്ചത്. ഒരു പ്രതി ഓടി രക്ഷപ്പെട്ടു. എഎസ്‌ഐ, കോൺസ്റ്റബിൾ എന്നിവർക്കാണ് പരിക്കേറ്റത്. പിന്നാലെ നെടുമങ്ങാട് പൊലീസ് എത്തിയാണ് നാലുപേരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Content Highlights: Anitha, the leader of a drug trafficking gang, and three others were arrested after creating a fight at a petrol pump