ICICI ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ഒരുങ്ങുകയാണോ? മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ടേ

നിലവില്‍ മിനിമം ബാലന്‍സ് 10,000 രൂപയാണ്.

dot image

മിനിമം ബാലന്‍സ് 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കാണ് ഈ നിബന്ധന പാലിക്കേണ്ടി വരിക.

ഇതോടെ മെട്രോ, അര്‍ബന്‍ പ്രദേശങ്ങളിലുള്ള, ഓഗസ്റ്റ് 1ന് ശേഷം സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നവര്‍ അക്കൗണ്ടില്‍ മാസം 50,000 രൂപ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. നിലവില്‍ മിനിമം ബാലന്‍സ് 10,000 രൂപയാണ്. സെമി അര്‍ബന്‍ പ്രദേശങ്ങളിലുള്ളവരുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയി 25,000 രൂപയും റൂറല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെ അക്കൗണ്ടില്‍ 10000 രൂപയും ഉണ്ടായിരിക്കണം.

നിലവില്‍ അക്കൗണ്ടില്‍ മൂന്നുതവണ സൗജന്യമായി ക്യാഷ് ഡെപ്പോസിറ്റ് നടത്താം. അതിനുപുറമേയുള്ള ഡെപ്പോസിറ്റിന് ഒരു ട്രാന്‍സാക്ഷന് 150 രൂപ വച്ച് പണം ഈടാക്കും. 2025 ഏപ്രിലില്‍ സേവിങ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക് 0.25 ശതമാനം കുറച്ചിരുന്നു. 50 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനമാണ് പലിശ നിരക്ക്. മൂന്നുതവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാനാവൂ.മിനിമം ബാലന്‍സ് വര്‍ധിപ്പിച്ച നടപടിക്കെതിരെ ഉപഭോക്താക്കള്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

Content Highlights: ICICI Bank Raises Minimum Balance From Rs 10,000 To Rs 50,000 For New Customers

dot image
To advertise here,contact us
dot image