
വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടാത്തവരായി ആരും ഉണ്ടാവില്ല. ന്യൂജനറേഷന്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ സ്റ്റാറ്റസ് ഇടാന്‍ താല്‍പര്യമുള്ളവരുമാണ്. ഇനിമുതല്‍ ഫോട്ടോകളും വീഡിയോകളുമൊക്കെ സ്റ്റാറ്റസ് ഇടുമ്പോള്‍ വൈറൈറ്റി ആക്കാം. കാരണം
വാട്‌സ്ആപ്പിലെ സ്റ്റാറ്റസ് സെഷനില്‍ പുതിയ നാല് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്.
ഫോട്ടോ സ്റ്റിക്കറുകള്‍, ലേ ഔട്ട്‌സ്, ആഡ് യുവേഴ്‌സ്, മോര്‍ വിത്ത് മ്യൂസിക് ഓപ്ഷന്‍ എന്നിവയാണ് അവ. അടുത്ത മാസങ്ങളില്‍ ഈ ഫീച്ചറുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കും.
ലേ ഔട്ട്‌സ് ഫീച്ചര്‍ ഉപയോഗിച്ച് ഒന്നിലധികം ചിത്രങ്ങള്‍ കൊളാഷുകളായി നിര്‍മ്മിക്കാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമിലും ഈ ഫീച്ചര്‍ ലഭ്യമാണ്.
വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യം ലഭിച്ചിട്ട് അധികകാലമായില്ല. പുതിയതായി വരാന്‍ പോകുന്ന മ്യൂസിക് സ്റ്റിക്കറുകള്‍ വഴി സ്റ്റാറ്റസില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മേല്‍ മ്യൂസിക് സ്റ്റിക്കറുകള്‍ വയ്ക്കാവുന്നതാണ്.
ഫോട്ടാസ്റ്റിക്കര്‍ ടൂള്‍ ഉപയോഗിച്ച് ഏത് ചിത്രത്തേയും കസ്റ്റമൈസ്ഡ് സ്റ്റിക്കറായി മാറ്റാനാവും. ഈ ചിത്രങ്ങള്‍ ക്രോപ്പ് ചെയ്യാനും റീസൈസ് ചെയ്യാനും സാധിക്കും.
ആഡ് യുവേഴ്‌സ് ഫീച്ചര്‍ ഉപയോഗിച്ച് സ്റ്റാറ്റസില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മേല്‍ നിങ്ങള്‍ക്ക് ഇഷ്ടമുളള എന്ത് കാര്യവും ചേര്‍ക്കാം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പോലുളള കാര്യങ്ങള്‍ സ്റ്റാറ്റസില്‍ പങ്കുവയ്ക്കാം.
Content Highlights :4 new features are coming to the Status section of WhatsApp