

ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കി പ്രതിപക്ഷ സർക്കാർ രൂപീകരിക്കാൻ ആയിരക്കണക്കിന് ആളുകൾ ടെൽ അവീവിൽ അണിനിരന്നു. ഗാദി ഐസൻകോട്ടിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അറബ് പാർട്ടികളുമായി ചേർന്ന് ഒരു സഖ്യ സർക്കാർ രൂപീകരിക്കുക എന്നതായിരുന്നു റാലിയിലെ പ്രധാന ആവശ്യം. ശനിയാഴ്ച നടന്ന റാലിയിൽ 2000ത്തോളം പേർ പങ്കെടുത്തു.
ഇതിനെത്തുടർന്ന് 200 ഓളം പേർ പങ്കെടുത്ത ഒരു ചെറിയ, വലതുപക്ഷ എതിർ പ്രതിഷേധവും നടന്നു. തെരഞ്ഞെടുപ്പ് തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. വിദേശ ഗവൺമെൻ്റുകളുടെ പിന്തുണയോടെ അറബ് പാർട്ടികൾ 'തെരഞ്ഞെടുപ്പ് മോഷ്ടിച്ചു' എന്ന നെതന്യാഹുവിൻ്റെ ആരോപണമാണ് ഇതിന് വഴിവെച്ചത്.
ആയിരങ്ങളുടെ റാലിയിൽ 'മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത്' എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. ഇക്കഴിഞ്ഞ ഇലക്ഷനിൽ നെതന്യാഹു വിരുദ്ധ പാർട്ടികൾ 120 സീറ്റുകളിൽ 67 എണ്ണവും നേടിയിരുന്നു. അറബ് പാർട്ടികൾക്ക് 19 സീറ്റും, ജൂത നേതൃത്വത്തിലുള്ള നെതന്യാഹു വിരുദ്ധ പാർട്ടികൾക്ക് 48 സീറ്റുകളും, നെതന്യാഹു പക്ഷം 53 സീറ്റും നേടി. ഇതോടെ 61 എന്ന കേവല ഭൂരിപക്ഷം ആർക്കും തികയ്ക്കാൻ ആയില്ല.
നെതന്യാഹുവിനെ എതിർക്കുന്ന ജൂത നേതൃത്വത്തിലുള്ള പാർട്ടികൾ അറബ് പാർട്ടികളുമായി സഖ്യം രൂപീകരിക്കാൻ മുൻപ് വിസമ്മതിച്ചിരുന്നു. ഇതോടെ ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയാത്തെ അവസ്ഥയായി. അറബ് പാർട്ടികളുമായി സഖ്യം രൂപീകരിക്കുന്നത് ഗാഡി ഐസെൻകോട്ട് നേരത്തെ തള്ളിക്കളഞ്ഞിരുന്നു, എന്നാൽ നിലവിലെ സാഹചര്യത്തിൽ ഗാഡി ഐസെൻകോട്ടിന് പ്രധാനമന്ത്രിയാവാനും സർക്കാർ രൂപീകരിക്കാനുള്ള ഏക വഴി അത് മാത്രമാണ് താനും. നെതന്യാഹുവിനൻ്റെ സർക്കാരിനെതിരെയാണ് ഇസ്രായേലികൾ വോട്ട് ചെയ്തതതെന്നും ഐസെൻകോട്ട് ശനിയാഴ്ച പറഞ്ഞു. വിദേശ ഇടപെടൽ സംബന്ധിച്ച തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നെതന്യാഹുവും സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ഐസെൻകോട്ടിൻ്റെ പരാമർശങ്ങൾ.
ഇനി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍. നെസറ്റിലേക്ക് തെരഞ്ഞടുക്കപ്പെട്ട പാര്‍ട്ടികളുടെ നേതാക്കളുമായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള നേതാവിനെ അദ്ദേഹം ചുമതലപ്പെടുത്തും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിവസമാണ് സമയം ലഭിക്കുക. എന്നാല്‍ ആവശ്യമെങ്കില്‍ പ്രസിഡന്റിന് പരമാവധി 14 ദിവസം കൂടി കാലാവധി നീട്ടി നല്‍കാം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെങ്കില്‍ രണ്ടാമതൊരു നേതാവിന് അവസരം നല്‍കാം. ഇതിനായി പരമാവധി 28 ദിവസമാണ് അനുവദിക്കുക. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടാല്‍ മൂന്നാമതൊരു നേതാവിനെ നിര്‍ദേശിക്കാന്‍ നെസറ്റിന് ആവശ്യപ്പെടാം. മൂന്നാമത്തെ നേതാവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 14 ദിവസമാണ് ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലെയും ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇസ്രയേലില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
Content Highlights: Thousands Rally in Israel to Oust Netanyahu and Form Opposition Government