'അവരുടെ പ്രതിഭയോട് ചെയ്യുന്ന അനീതി' -തുറന്നടിച്ച് യുവരാജ് സിങ്

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി എന്നിവരുടെ ഏകദിന അവസരങ്ങളെക്കുറിച്ചാണ് യുവരാജ് സിങ്ങിന്റെ നിര്‍ണായക പ്രസ്താവന

'അവരുടെ പ്രതിഭയോട് ചെയ്യുന്ന അനീതി' -തുറന്നടിച്ച് യുവരാജ് സിങ്
dot image

അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രകടനക്കാരായ യുവതാരങ്ങളെ ഇന്ത്യന്‍ ഏകദിന ടീമില്‍ പതിവായി ഉള്‍പ്പെടുത്താത്തത് അവരുടെ അപാരമായ പ്രതിഭയോട് ചെയ്യുന്ന അനീതിയാണെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അഭിപ്രായപ്പെട്ടു. 'വ്യക്തമായി പറഞ്ഞാല്‍, അഭിഷേകിനെ ഏകദിന ഫോര്‍മാറ്റില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇഷാന്‍ കിഷന്‍, അഭിഷേക്, വൈഭവ് സൂര്യവംശി തുടങ്ങിയ കളിക്കാരെ നമ്മള്‍ 50 ഓവര്‍ ക്രിക്കറ്റിലേക്ക് തിരഞ്ഞെടുക്കുന്നില്ലെങ്കില്‍, എവിടെയോ നമ്മള്‍ അവരുടെ പ്രതിഭയോട് നീതി പുലര്‍ത്തുന്നില്ല എന്ന് ഞാന്‍ ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്' -യുവരാജ് വ്യക്തമാക്കി.

നിലവിലെ ടീമില്‍ പ്രമുഖ മുതിര്‍ന്ന കളിക്കാരുടെ സാന്നിധ്യമുള്ളതിനാല്‍ യുവതാരങ്ങള്‍ക്ക് ഇടം കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു. 'നമുക്ക് മികച്ച ചില കളിക്കാരുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതിനാല്‍ യുവതാരങ്ങള്‍ക്ക് സ്‌ക്വാഡില്‍ ഇടം കണ്ടെത്തുന്നത് പ്രയാസകരമാണ്. എങ്കിലും അവര്‍ കാഴ്ചവെക്കുന്ന പ്രകടനം വെച്ച് നോക്കുമ്പോള്‍, ഉടന്‍ തന്നെ അവര്‍ ഏകദിന ടീമില്‍ എത്തുമെന്ന് ഞാന്‍ കരുതുന്നു. അഭിഷേക് ഇപ്പോള്‍ കൈവരിച്ച നേട്ടങ്ങളെല്ലാം അവന്റെ കഠിനാധ്വാനം കൊണ്ടാണ്, അതിന്റെ മുഴുവന്‍ ക്രെഡിറ്റും അവനുള്ളതാണ്' -അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള അഭിഷേക് ശര്‍മ, കരിയറിന്റെ തുടക്കം മുതല്‍ യുവരാജ് സിങ്ങിനെ തന്റെ ഗുരുവായാണ് കാണുന്നത്. 2007-ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ച് യുവരാജ് ചരിത്രം കുറിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ 15 പന്തില്‍ അര്‍ദ്ധസെഞ്ചുറിയും 35 പന്തില്‍ സെഞ്ചുറിയും നേടി അഭിഷേക് യുവരാജിന്റെ റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരുന്നു. തുടര്‍ന്ന് 'നിനക്ക് ഇപ്പോഴും 12 പന്തില്‍ 50 റണ്‍സ് അടിക്കാന്‍ സാധിക്കില്ലല്ലേ' എന്ന് യുവരാജ് തമാശയായി എക്സില്‍ കുറിച്ചപ്പോള്‍, 'അത്ര എളുപ്പത്തില്‍ പോയി 12 പന്തില്‍ 50 അടിക്കാന്‍ ആര്‍ക്കും സാധിക്കില്ല' എന്ന് അഭിഷേക് രസകരമായി മറുപടിയും നല്‍കിയിരുന്നു.

content highlights: 'An Injustice to Their Talent': Yuvraj Singh Slams Team India's Selection Approach

dot image
To advertise here,contact us
dot image