യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം: ഇ-ഇൻവോയ്‌സിംഗ് വീഴ്ചകൾക്കുള്ള പിഴ തുക കുറച്ചു

ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാക്കുന്നതിന് മുന്നോടിയായുള്ള ധനകാര്യ മന്ത്രാലയത്തിന്റെ ഈ തീരുമാനം ബിസിനസ് സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം: ഇ-ഇൻവോയ്‌സിംഗ് വീഴ്ചകൾക്കുള്ള പിഴ തുക കുറച്ചു
dot image

യുഎഇയിൽ ഇ-ഇൻവോയ്‌സിംഗ് നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കുള്ള പിഴ തുകകളിൽ വൻ ഇളവ് പ്രഖ്യാപിച്ച് ധനകാര്യ മന്ത്രാലയം. നിയമലംഘനങ്ങൾക്കുള്ള ആകെ പിഴത്തുക 50,000 ദിർഹമായി മന്ത്രാലയം പരിമിതപ്പെടുത്തി. കൂടാതെ, സാങ്കേതിക സിസ്റ്റം തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസത്തിന് മുൻപ് ഈടാക്കിയിരുന്ന പ്രതിദിന പിഴയായ 1,000 ദിർഹം പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തു.

2027-ൽ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് നിർബന്ധമാക്കുന്ന മുൻ നിയമങ്ങൾ പ്രകാരം ഓരോ മാസത്തെയും വീഴ്ചയ്ക്ക് 5,000 ദിർഹം വീതം പരിധിയില്ലാതെ പിഴ ഈടാക്കാമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം തുടർച്ചയായ 12 മാസത്തെ ലംഘനങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി പിഴത്തുക 50,000 ദിർഹമായി നിശ്ചയിച്ചു. ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാക്കുന്നതിന് മുന്നോടിയായുള്ള ധനകാര്യ മന്ത്രാലയത്തിന്റെ ഈ തീരുമാനം ബിസിനസ് സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

സാങ്കേതിക തകരാറുകൾ നിശ്ചിത സമയത്തിനുള്ളിൽ ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെങ്കിൽ ചുമത്തിയിരുന്ന പ്രതിദിന പിഴ ഒഴിവാക്കിയതിനൊപ്പം, ഒരേ ലംഘനത്തിന് കമ്പനികൾക്ക് ഇരട്ട പിഴ ചുമത്തപ്പെടുന്നത് തടയാനുള്ള സംരക്ഷണ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read:

അതേസമയം നിയമം പ്രാബല്യത്തിൽ വരുന്ന തീയതികളിലോ ഇ-ഇൻവോയ്സ് ചട്ടങ്ങളിലോ മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ തന്നെ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നതും ഐ.ടി സജ്ജീകരണങ്ങൾ പൂർത്തിയാക്കുന്നതും ബിസിനസ് സ്ഥാപനങ്ങൾ വേഗത്തിലാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

Content Highlights: The UAE has revised e-invoicing penalties, capping certain implementation-related fines at AED 50,000, removing the daily system-failure reporting penalty and preventing duplicate fines.

dot image
To advertise here,contact us
dot image