ചാറ്റ്ജിപിടിയുടെ ഇടപെടൽ തിരിച്ചടിയായോ? മകളുടെ മരണത്തിൽ ഓപ്പൺ എഐക്കെതിരെ കേസ് നൽകി മാതാപിതാക്കൾ

ചാറ്റ്ജിപിടി അപകടകരമായ ചിന്തകളെ പ്രോത്സാഹിപ്പിച്ചെന്നായിരുന്നു ആരോപണം

ചാറ്റ്ജിപിടിയുടെ ഇടപെടൽ തിരിച്ചടിയായോ? മകളുടെ മരണത്തിൽ ഓപ്പൺ എഐക്കെതിരെ കേസ് നൽകി മാതാപിതാക്കൾ
dot image

ന്യൂയോര്‍ക്ക്: ആരോഗ്യകാര്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടുകളുടെ ഉപദേശം സ്വീകരിക്കുന്നതിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി ഓപ്പണ്‍ എഐക്കെതിരെ കേസ്. അപസ്മാരത്തിന് വര്‍ഷങ്ങളായി മരുന്ന് കഴിച്ചിരുന്ന 31കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് 2026 ഒക്ടോബര്‍ 27ന് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മകള്‍ ബോവന്‍ വാന്റെ മരണവുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കളായ ക്വിന്‍ വാനും മെയ്കിന്‍ സൂവും കേസ് ഫയല്‍ ചെയ്തത്. ഡോക്ടറുടെ മേല്‍നോട്ടമില്ലാതെ അപസ്മാരത്തിനുള്ള മരുന്നിന്റെ അളവ് ക്രമേണ കുറച്ച് പൂര്‍ണമായി നിര്‍ത്താന്‍ ചാറ്റ്ജിപിടി മകളെ പ്രേരിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതിന് പിന്നാലെയാണ് മകളുടെ മരണമെന്നാണ് പരാതി.

അതേസമയം, 2023 ജൂണില്‍ ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് എഐ നല്‍കുന്ന മറുപടികളുടെ കൃത്യത സംബന്ധിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. മൂന്ന് വയസുള്ള കുട്ടിക്ക് എത്ര അളവില്‍ ടൈലനോള്‍ നല്‍കണമെന്നതുപോലുള്ള ചോദ്യങ്ങള്‍ ആളുകള്‍ ഗൂഗിളിനോട് ചോദിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ തെറ്റായ മറുപടിക്ക് ഇടമില്ലെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

sundhar pichai
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

ചാറ്റ്ജിപിടിയുമായുള്ള ദീര്‍ഘനേരത്തെ സംഭാഷണങ്ങള്‍ക്ക് പിന്നാലെ ജീവനൊടുക്കിയെന്ന് നേരത്തെയും ഓപ്പണ്‍ എഐക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. 2025 ഏപ്രിലില്‍ 16 കാരനായ ആദം റെയ്‌നിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ കേസ് നല്‍കിയിരുന്നു. ചാറ്റ്ജിപിടി അപകടകരമായ ചിന്തകളെ പ്രോത്സാഹിപ്പിച്ചെന്നായിരുന്നു അവരുടെ ആരോപണം.

2025 ല്‍ 40കാരനായ ഒരാളുടെ മരണവുമായി ബന്ധപ്പെട്ടും 23കാരന്റെ മരണവുമായി ബന്ധപ്പെട്ടും ഓപ്പണ്‍ എഐക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യ രംഗത്തെ എഐ ചാറ്റ്‌ബോട്ടുകളുടെ സുരക്ഷയും വിശ്വാസ്യതയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുതിയ കേസ് വീണ്ടും വഴിതുറക്കുകയാണ്.

Content Highlights: OpenAI is facing a lawsuit filed by the parents of 31-year-old Bowen Wan, who allege that ChatGPT encouraged their daughter to stop taking epilepsy medication without medical supervision, allegedly contributing to her death.

dot image
To advertise here,contact us
dot image