ബില്യാര്‍ഡ്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം; പങ്കജ് അദ്വാനിക്ക് 29-ാം ലോകകിരീടം

എബിഎസ്എഫ് ലോക ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി ഏഴാം തവണയും ലോകകിരീടം നിലനിര്‍ത്തി പങ്കജ്

ബില്യാര്‍ഡ്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം; പങ്കജ് അദ്വാനിക്ക് 29-ാം ലോകകിരീടം
dot image

ബില്യാര്‍ഡ്‌സില്‍ വീണ്ടും ലോകകിരീടവുമായി പങ്കജ് അദ്വാനി. ഐബിഎസ്എഫ് ലോക ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി ഏഴ് തവണ ലോകകിരീടം നിലനിര്‍ത്തി പങ്കജ് ചരിത്രം കുറിച്ചു.

2014 മുതല്‍ 2019 വരെ ബില്യാര്‍ഡ്‌സിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ ലോകകിരീടം അദ്വാനി ഇന്ത്യയിലെത്തിച്ചിരുന്നു. ബില്യാര്‍ഡ്‌സ്, സ്‌നൂക്കര്‍ കായിക ഇനങ്ങളുടെ എല്ലാ ഫോര്‍മാറ്റുകളിലും ലോക കിരീടം നേടുകയും, ഒരേ വര്‍ഷം പോയിന്റ്-ടൈം ഫോര്‍മാറ്റുകള്‍ ഒന്നിച്ച് നേടുന്ന 'ഗ്രാന്‍ഡ് ഡബിള്‍' മൂന്ന് തവണ സ്വന്തമാക്കുകയും ചെയ്ത ഒരേയൊരു താരമെന്ന നേട്ടത്തിലും അദ്ദേഹമെത്തി. നാല്‍പത്തിയൊന്ന് വയസുകാരനായ അദ്വാനി നേടിയത് 29 ലോകകിരീടങ്ങളാണ്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്വാനി ബില്യാര്‍ഡ്‌സിലേക്ക് മടങ്ങിയെത്തിയത്. കിരീടം ലക്ഷ്യമിട്ട് ദിവസവും 5 മണിക്കൂര്‍ വരെ പരിശീലിച്ചിരുന്നു. ഇന്ത്യക്കാരന്‍ തന്നെയായ സൗരവ് കോത്താരി, ഡേവിഡ് കോസിയര്‍, റോബര്‍ട്ട് ഹാള്‍ തുടങ്ങിയ മുന്‍ ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് അദ്വാനി കിരീടത്തിലേക്ക് എത്തിയത്. ഇന്‍ഡോറില്‍ നടക്കാനിരിക്കുന്ന ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പിനായി യുകെയിലെ ഷെഫീല്‍ഡില്‍ പരിശീലനം നടത്തുകയാണ് അദ്വാനി.

content highlights: Historic Milestone in Billiards: Pankaj Advani Clinches 29th World Title

dot image
To advertise here,contact us
dot image