100 മീറ്റർ അകലെ മൂന്ന് സിംഹങ്ങൾ നോക്കിനിൽക്കെ ആലിയയെ പ്രൊപോസ് ചെയ്തു; അന്ന് താനൊരു എലിയെപ്പോലെയായെന്ന് രൺബീർ

സിംഹങ്ങളുടെ സാന്നിധ്യത്തിൽ സർപ്രൈസ് പ്രൊപ്പോസൽ; രൺബീറിന്റെ കഥ കേട്ട് അമ്പരന്ന് അമിതാഭ് ബച്ചൻ

100 മീറ്റർ അകലെ മൂന്ന് സിംഹങ്ങൾ നോക്കിനിൽക്കെ ആലിയയെ പ്രൊപോസ് ചെയ്തു; അന്ന് താനൊരു എലിയെപ്പോലെയായെന്ന് രൺബീർ
dot image

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും പ്രണയകഥ എപ്പോഴും ആരാധകർക്ക് കൗതുകമുണർത്തുന്ന ഒന്നാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും അവിസ്മരണീയവുമായ പ്രൊപ്പോസൽ നിമിഷത്തെക്കുറിച്ചുള്ള രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് രൺബീർ. 'രാമായണം' സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം പ്രശസ്ത ഗെയിം ഷോയായ 'കോൻ ബനേഗാ ക്രോർപതിയിൽ' (KBC) പങ്കെടുക്കവെയാണ് താരം ഈ രഹസ്യം പങ്കുവെച്ചത്.

"ഞാൻ ഡ്രൈവറും ഗൈഡുമായ വ്യക്തിയോട് കാടിന്റെ നടുവിൽ എവിടെയെങ്കിലും വണ്ടി നിർത്താൻ മുൻകൂട്ടി പറഞ്ഞിരുന്നു. എന്റെ കൈയിൽ മോതിരമുണ്ടായിരുന്നു, ഞാൻ പ്രൊപ്പോസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്, നിങ്ങൾ ദൂരെ നിന്ന് ഫോട്ടോയെടുക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരണം പെൺകുട്ടികൾക്ക് ഫോട്ടോയെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ വലിയ ഇഷ്ടമാണ്." ബിഗ് ബി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, "തെളിവ് വേണമല്ലോ."

"മൂന്ന് വലിയ സിംഹങ്ങൾ ആ ഭാഗത്തുണ്ടായിരുന്നു, ഒരു 100 മീറ്റർ അകലെ. എന്റെ പെൺസിംഹം എന്റെ മുന്നിൽ നിൽക്കുന്നു, ഞാൻ ഒരു എലിയെപ്പോലെ കാൽമുട്ടിലിരുന്ന് പറയുകയാണ്, ‘ബേബി, വിൽ യു മാരി മീ?’ അതെന്റെ ജീവിതത്തിലെ മനോഹരമായ ഒരു നിമിഷമായിരുന്നു, ഞാനെപ്പോഴും അതോർക്കും', രൺബീർ പറഞ്ഞു.

മസായ് മാരാ യാത്രയ്ക്കിടെയായിരുന്നു രൺബീർ ആലിയയോട് വിവാഹാഭ്യർത്ഥന നടത്തിയത്. 2018-ൽ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. അയാൻ മുഖർജി സംവിധാനം ചെയ്ത 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ താരങ്ങൾ കൂടുതലടുത്തു. തുടർന്ന് 2022 ഏപ്രിൽ 14-ന് മുംബൈയിലെ വസതിയിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി.

2022 നവംബർ 6-ന് ഇവർക്ക് 'റാഹ' എന്ന പെൺകുഞ്ഞ് ജനിച്ചു. നിലവിൽ, നിതേഷ് തിവാരിയുടെ 'രാമായണ: പാർട്ട് 1'ന്റെ റിലീസ് കാത്തിരിക്കുകയാണ് രൺബീർ. ചിത്രത്തിൽ ശ്രീരാമനായിട്ടാണ് രൺബീർ എത്തുന്നത്. സീതയായി സായ് പല്ലവിയും രാവണനായി യാഷും ഹനുമാനായി സണ്ണി ഡിയോളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Content Highlights: Ranbir Kapoor has shared the fascinating story of his proposal to Alia Bhatt. Recalling the special moment, Ranbir revealed that he got down on one knee while three lions were just 100 metres away, making the proposal an unforgettable experience.

dot image
To advertise here,contact us
dot image