നെതന്യാഹുവിന് വീണ്ടും തിരിച്ചടി; യുടിജെ പാര്‍ട്ടി ഗാദി ഐസന്‍കോട്ടിന് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ട്

പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ ഏഴ് സീറ്റുകളാണ് യുടിജെക്കുള്ളത്

നെതന്യാഹുവിന് വീണ്ടും തിരിച്ചടി; യുടിജെ പാര്‍ട്ടി ഗാദി ഐസന്‍കോട്ടിന് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ട്
dot image

ജെറുസലേം: ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ 'യാഷാര്‍' പാര്‍ട്ടി ചെയര്‍മാന്‍ ഗാദി ഐസന്‍കോട്ടിന് പുറത്തുനിന്ന് പിന്തുണ നല്‍കാന്‍ 'യുണൈറ്റഡ് ടോറ ജൂഡായിസം' (UTJ) പാര്‍ട്ടി വൃത്തങ്ങള്‍ ആലോചിക്കുന്നതായി 'ചാനല്‍ 12' റിപ്പോര്‍ട്ട് ചെയ്യുന്നു. നെതന്യാഹുവിന് കനത്ത തിരിച്ചടി നൽകുന്നതാണ് നടപടി. പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ ഏഴ് സീറ്റുകളാണ് യുടിജെക്കുള്ളത്. സൈനിക സേവനത്തില്‍ നിന്നുള്ള ഇളവുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ലഭിക്കുകയാണെങ്കില്‍, ഐസന്‍കോട്ട് നയിക്കുന്ന സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍, നെസെറ്റിലെ (ഇസ്രായേല്‍ പാര്‍ലമെന്റ്) വോട്ടെടുപ്പുകളില്‍ യുടിജെ പങ്കെടുക്കില്ലെന്നും, എന്നാല്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നെതന്യാഹുവിന് ഒപ്പമുള്ള കക്ഷിയാണ്
യുടിജെ.

ഇസ്‌ലാമിക് റാം (Ra'am) പാര്‍ട്ടിയുടെ ഏഴ് സീറ്റുകളുടെ പിന്തുണ തേടാനും ഐസന്‍കോട്ടിന് അനുവാദമുണ്ടാകും.നെതന്യാഹുവില്‍ നിന്ന് ഞങ്ങള്‍ക്ക് ഒന്നും ലഭിക്കാനില്ലെന്ന് യുടിജെ വൃത്തങ്ങള്‍ ചാനല്‍ 12-നോട് പറഞ്ഞു. 'അദ്ദേഹവുമായുള്ള ഞങ്ങളുടെ സഖ്യം അതിന്റെ അന്ത്യത്തിലെത്തിയിരിക്കുന്നു. അദ്ദേഹത്തിന് 61 സീറ്റുകളുടെ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍, നെസെറ്റില്‍ (ഇസ്രായേല്‍ പാര്‍ലമെന്റ്) നിര്‍ണായക ശക്തിയായി തിരിച്ചെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' എന്ന് വ്യക്തമാക്കിയ അവര്‍, ഒരു ഐക്യസര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍ തങ്ങള്‍ പ്രതിപക്ഷത്തേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ നേതൃത്വത്തില്‍ ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഐസന്‍കോട്ട് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാവര്‍ക്കും നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തുന്ന സയോണിസ്റ്റ് സര്‍ക്കാരിനെ പിന്തുണയ്ക്കുക, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ആദ്യ തീരുമാനത്തെ യുജിടി പിന്തുണയ്ക്കുന്നില്ലെന്നതും പ്രത്യേകതയാണ്.

Content Highlights: Israel’s United Torah Judaism (UTJ) party is reportedly considering offering external support to a government led by Yashar party chairman Gadi Eisenkot, according to Channel 12. The party currently holds seven seats and may consider the move if it receives concessions on exemptions from military service. Under the reported arrangement, UTJ lawmakers would abstain from Knesset votes without voting against the government, potentially dealing a setback to Benjamin Netanyahu.

dot image
To advertise here,contact us
dot image