

ടെൽഅവീവ്: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഭരണസഖ്യമായ ലികുഡ് പാര്‍ട്ടിക്ക് 53 സീറ്റുകളാണ് ലഭിച്ചത്. ഗാദി ഐസെന്‍കോട്ടിന്റെ യാഷിര്‍ പാര്‍ട്ടിക്ക് 48 സീറ്റുകളും അറബ് സഖ്യത്തിന് 19 സീറ്റുകളും ലഭിച്ചു. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധിച്ചെങ്കിലും കേവല ഭൂരിപക്ഷത്തിനാവശ്യമായ 61 സീറ്റിലേക്ക് എത്താന്‍ കഴിഞ്ഞില്ല. പ്രതിപക്ഷ പാര്‍ട്ടിയായ യാഷിര്‍ പാര്‍ട്ടിയുമായി നിസാര വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഭരണകക്ഷിക്കുള്ളത്.
തെരഞ്ഞെടുപ്പില്‍ നിര്‍ണായക നേട്ടമുണ്ടാക്കിയത് അറബ് സഖ്യമാണ്. അറബ് പാര്‍ട്ടികളായ ജോയിന്റ് പാര്‍ട്ടിയുടെയും റാമിന്റെയും പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാൻ സാധിക്കില്ല. എന്നാല്‍ അറബ് വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇരുപക്ഷത്തിനും അറബ് കക്ഷികളുടെ പിന്തുണ സ്വീകരിക്കുക എളുപ്പമല്ല. മാത്രമല്ല ഗാദി ഐസെന്‍കോട്ട് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ക്ക് മുമ്പ് തന്നെ അറബ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഓരോ പാര്‍ട്ടികള്‍ക്കും ഇതുവരെ ലഭിച്ച സീറ്റുകള്‍
ലികുഡ്-27
ഷാസ്- 6
ഒത്സമ യഹൂദിറ്റ്- 7
യുണിറ്റഡ് തോറ ജൂതായിസം- 7
റിലിജിയസ് സയണിസം-6
യാഷിര്‍-21
ബി'യാച്ചാദ് -12
ഡെമോക്രാറ്റ്സ്- 8
യിസ്രയേല്‍ ബെയ്റ്റെനു- 8
ജോയിന്റ് ലിസ്റ്റ്- 11
റാം- 8
അതിനിടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെയും ലികുഡ് പാര്‍ട്ടിയുടെയും ആരോപണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആക്ടിംഗ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഡീന്‍ ലിവ്നെ വ്യക്തമാക്കിയിരുന്നു. വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിച്ചെന്നും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നുമാണ് ലികുഡ് പാര്‍ട്ടിയുടെ ആരോപണം. ഖത്തറില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും പണമിടപാടുകള്‍ നടന്നെന്നും അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ലികുഡ് പാര്‍ട്ടി ആരോപിച്ചിരുന്നു. നെതന്യാഹുവിന്റെ ആരോപണങ്ങള്‍ അസംബന്ധവും അപകടകരവുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.
Content Highlights: Vote counting in Israel’s general election has been completed. Attention now turns to the final results and the seat tally of the political blocs.