സൗദിക്ക് നേരെ തുടർച്ചയായ ആറ് ആക്രമണങ്ങൾ നടത്തിയെന്ന് ഹൂതികൾ; റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ ആക്രമണം

റിയാദില്‍ രണ്ട് ഹൂതി മിസൈലുകള്‍ സൗദി വെടിവെച്ചിട്ടു

സൗദിക്ക് നേരെ തുടർച്ചയായ ആറ് ആക്രമണങ്ങൾ നടത്തിയെന്ന് ഹൂതികൾ; റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ ആക്രമണം
dot image

റിയാദ്: സൗദി അറേബ്യയിലേക്ക് തുടര്‍ച്ചയായി ആറ് ആക്രമണങ്ങള്‍ നടത്തിയതായി യെമനിലെ ഹൂതി സേന. എണ്ണപ്പാടങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യം വെച്ചായിരുന്നു മിസൈല്‍ ആക്രമണം. റിയാദ്, ദമാം വിമാനത്താവളങ്ങളിലേക്കും റാസ് തനൂറ, റാബിഗ് റിഫൈനറികളിലേക്കുമാണ് ആക്രമണം നടന്നത്.

റിയാദിനെ ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി സൗദി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. മറ്റ് അഞ്ച് കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Also Read:

അതേസമയം, റിയാദില്‍ രണ്ട് ഹൂതി മിസൈലുകള്‍ സൗദി വെടിവെച്ചിട്ടു. ഹോര്‍മൂസില്‍ മൈന്‍ പൊട്ടിത്തെറിച്ച് മൂന്ന് കപ്പലുകള്‍ക്ക് തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒമാന്‍ തീരത്തും കപ്പല്‍ ആക്രമിക്കപ്പെട്ടതായാണ് വിവരം. ആക്രമണ പ്രഖ്യാപനത്തിന് പിന്നാലെ സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ ഒന്ന് വരെ നിര്‍ത്തിവയ്ക്കുന്നതായി ഫ്‌ലൈദുബായ് അറിയിച്ചു.

എസ്ബിഎസ് റിപ്പോര്‍ട്ട് പ്രകാരം, സൗദിയുടെ കിഴക്ക്- പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ മുതല്‍ റിയാദ്, നജ്റാന്‍ മേഖലകള്‍ വരെയുള്ള നിര്‍ണായക വാണിജ്യ, സൈനിക അടിസ്ഥാന സൗകര്യങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് ഹൂതി സൈനിക വക്താവിന്റെ അവകാശ വാദം. റാസ് തനൂറ, അബ്‌ഖൈഖ്, റാബിഗ് എന്നീ മൂന്ന് എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങള്‍ സൗദിയുടെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ആസ്തികളില്‍ ഉള്‍പ്പെടുന്നവയാണ്. രാജ്യതലസ്ഥാനമായ റിയാദിലേക്കും കിഴക്കന്‍ മേഖലയിലെ സാമ്പത്തിക കേന്ദ്രത്തിലേക്കുമുള്ള പ്രധാന കവാടങ്ങളാണ് റിയാദ്, ദമാം വിമാനത്താവളങ്ങള്‍.

Content Highlights: Yemen's Houthi forces claim to have carried out six simultaneous attacks targeting Saudi Arabia's key oil refineries, airports and military infrastructure. Saudi Arabia confirmed intercepting two ballistic missiles aimed at Riyadh

dot image
To advertise here,contact us
dot image