'ചൊവ്വാഴ്ചയ്ക്ക് മുൻപ് ഹോർമുസ് തുറന്നില്ലെങ്കിൽ കടുത്ത നടപടി'; ഇറാനെതിരെ ഭീഷണിയും അസഭ്യവര്‍ഷവുമായി ട്രംപ്

'ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നരകത്തില്‍ ജീവിക്കേണ്ടി വരും' എന്നാണ് അസഭ്യവാക്കുകള്‍ ചേര്‍ത്ത് ട്രംപ് കുറിച്ചത്

'ചൊവ്വാഴ്ചയ്ക്ക് മുൻപ് ഹോർമുസ് തുറന്നില്ലെങ്കിൽ കടുത്ത നടപടി'; ഇറാനെതിരെ ഭീഷണിയും അസഭ്യവര്‍ഷവുമായി ട്രംപ്
dot image

വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും ഭീഷണിയും അസഭ്യവര്‍ഷവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. പാലങ്ങളും പവര്‍ പ്ലാന്റുകളും തച്ചുടയ്ക്കുമെന്നും ഇറാനെ നകരതുല്യമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

'ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും' എന്നാണ് അസഭ്യവാക്കുകള്‍ ചേര്‍ത്ത് ട്രംപ് കുറിച്ചത്. ചൊവ്വാഴ്ച ഇറാന്റെ പവര്‍ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കും. ഇതുപോലൊന്ന് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം ഇറാനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ നരക തുല്യമാക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

അതിനിടെ ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാര്‍ക്ക് യുഎസ് ആയുധങ്ങള്‍ നല്‍കി സഹായിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും ട്രംപ് നടത്തി. ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാര്‍ക്ക് നല്‍കാനായി അയച്ച ആയുധങ്ങള്‍ കുര്‍ദിഷ് ഗ്രൂപ്പുകള്‍ കൈക്കലാക്കിയെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള നിലവിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സുപ്രധാന കരാറിന് സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ചയോടെ ഒരു പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നതായും ട്രംപ് വ്യക്തമാക്കി.

Content Highlights- Donald Trump warned Iran that strict action would be taken if the Strait of Hormuz is not opened before Tuesday

dot image
To advertise here,contact us
dot image