'യുദ്ധത്താൽ തകർന്ന ലോകത്തേക്ക് ഈസ്റ്റർ ഐക്യവും സമാധാനവും കൊണ്ടുവരട്ടെ' - ലിയോ മാർപ്പാപ്പ

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കുർബാനയിൽ ആയിരങ്ങൾ പങ്കെടുത്തു

'യുദ്ധത്താൽ തകർന്ന ലോകത്തേക്ക് ഈസ്റ്റർ ഐക്യവും സമാധാനവും കൊണ്ടുവരട്ടെ' - ലിയോ മാർപ്പാപ്പ
dot image

വത്തിക്കാൻ സിറ്റി: യുദ്ധം നാശം വിതച്ച ലോകത്തേക്ക് ഈ ഉയർത്തേഴുന്നേൽപ്പ് ഐക്യവും സമാധാനവും പ്രദാനംചെയ്യട്ടേയെന്ന് ലിയോ XIV മാർപ്പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കുർബാനയിൽ ആയിരങ്ങൾ പങ്കെടുത്തു. മഗ്ദലന മറിയവും മറ്റ് സ്ത്രീകളും യേശുവിന്റെ ശിഷ്യന്മാരോട് അദ്ദേഹം ഉയർത്തെഴുന്നേറ്റുവെന്ന് അറിയിക്കാൻ പുറപ്പെട്ടത് പോലെ ഇന്ന് രാത്രി ബസിലിക്കയിൽ നിന്നും നല്ല വാർത്തയുമായി മടങ്ങാനാണ് നമ്മളും ആഗ്രഹിക്കേണ്ടത്. അവനോടൊപ്പം ഉയർത്തെഴുന്നേറ്റ് അവന്റെ ശക്തിയിലൂടെ നമുക്കും സമാധാനവും ഐക്യവും നിറഞ്ഞൊരു പുതിയലോകത്തെ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വലിയൊരു പ്രതിബന്ധം ദൈവത്തിൽ നിന്നും മനുഷ്യനെ മറയ്ക്കുകയും അകറ്റുകയും ചെയ്യുന്നു. നമുക്കുള്ളിലെ അദ്ദേഹത്തിന്റെ പ്രതീക്ഷയുടെ വചനങ്ങളെ ഇല്ലാതാക്കാനാണ് അത് ശ്രമിക്കുന്നത്. യേശുവിന്റെ കല്ലറ അടയ്ക്കാൻ ഉപയോഗിച്ച കല്ലിനോടാണ് അദ്ദേഹം അതിനെ ഉപമിച്ചത്.

ഒരിക്കലും ചലിപ്പിക്കാൻ കഴിയില്ലെന്ന് കരുതുന്ന ഇത്തരം പാപത്തിന്റെ കല്ലുകൾ ഇന്നുമുണ്ട്. ചിലരുടെ ഹൃദയം ഭാരത്താൽ നിറഞ്ഞിരിക്കും. അത് അവിശ്വാസം, ഭയം, സ്വാർത്ഥത, നീരസം എന്നിവയാണ്. ഇത്തരം ആന്തരിക പോരാട്ടങ്ങളിൽ നിന്നും ഉടലെടുക്കുന്ന യുദ്ധം, അനീതി, ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഒറ്റപ്പെടൽ എന്നിവയിലൂടെ നമുക്കിടയിലുള്ള ബന്ധങ്ങൾ ഇല്ലാതാകുന്നു. എന്നാൽ ഇവ കൊണ്ടൊന്നും തളരാൻ നമ്മെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ലോകമെമ്പാടും എല്ലായിടത്തും എപ്പോഴും ഈസ്റ്റർ സമ്മാനങ്ങളായ ഐക്യവും സമാധാനവും വളരാനും അഭിവൃദ്ധിപ്പെടാനും പ്രതിജ്ഞാബദ്ധരാകാൻ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Content Highlights: Pope Leo XIV delivers a strong message advocating peace and global harmony

dot image
To advertise here,contact us
dot image