ചില രോഗങ്ങള്‍ക്ക് തുടക്കത്തില്‍ രോഗലക്ഷണങ്ങളുണ്ടാവില്ല; അത് ഏതൊക്കെ രോഗങ്ങളാണെന്ന് അറിയം

തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതെ ശരീരത്തെ അപകടത്തിലാക്കുന്ന ചില രോഗങ്ങളുണ്ട്. പതിവായി പരിശോധന നടത്തിയാല്‍ അവയെ യഥാക്രമം കണ്ടെത്താന്‍ കഴിയും

ചില രോഗങ്ങള്‍ക്ക് തുടക്കത്തില്‍ രോഗലക്ഷണങ്ങളുണ്ടാവില്ല; അത് ഏതൊക്കെ രോഗങ്ങളാണെന്ന് അറിയം
dot image

കാന്‍സര്‍, പ്രമേഹം തുടങ്ങിയ ചില രോഗങ്ങളെല്ലാം പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെയാണ് ഉണ്ടാകുന്നത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴേക്കും സങ്കീര്‍ണമായ ചികിത്സ ആവശ്യമായി വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. അതുകൊണ്ട് നേരത്തെയുള്ള രോഗ നിര്‍ണയം ജീവന്‍ രക്ഷിക്കാന്‍തന്നെ സഹായകമാകും.

സാധാരണയായി 'നിശബ്ദമായുണ്ടാകുന്ന രോഗങ്ങള്‍' ജീവന് ഭീഷണിയാകുന്നവയാണ്. ഉദാഹരണത്തിന് പ്രമേഹമോ രക്തസമ്മര്‍ദ്ദമോ എടുക്കുക. ഒരു വ്യക്തിക്ക് വര്‍ഷങ്ങളോളം ലക്ഷണങ്ങളൊന്നും ഇല്ലാതെ ഈ രോഗങ്ങളോടൊപ്പം ജീവിക്കാന്‍ സാധിക്കും. അതേസമയം, രക്തത്തിലെ പഞ്ചസാരയോ മര്‍ദ്ദത്തിന്റെ അളവോ രക്തക്കുഴലുകള്‍, ഞരമ്പുകള്‍, അവയവങ്ങള്‍ എന്നിവയെ തകരാറിലാക്കിക്കൊണ്ടിരിക്കും. പലതരം കാന്‍സറുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. കാന്‍സറിന്റെ തുടക്ക ഘട്ടത്തില്‍ പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നില്ല. ക്ഷീണം, ശരീരഭാരം കുറയല്‍ അല്ലെങ്കില്‍ വേദന ഇവയൊക്കെ തോന്നിത്തുടങ്ങുമ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിട്ടുണ്ടാകും.

no symptoms diseases

എന്‍ഐഎച്ചില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപഠനമനുസരിച്ച്, ഇന്ത്യയിലെ മരണങ്ങളില്‍ 60%-ത്തിലധികവും സാംക്രമികേതര രോഗങ്ങള്‍ കൊണ്ടുണ്ടാകുന്നവയാണ്. ഇവയില്‍ പലതും കാലക്രമേണ പതുക്കെ വികസിക്കുന്ന രോഗങ്ങളാണ്. സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച ഒരു വലിയ സര്‍വേയില്‍, രക്താതിമര്‍ദ്ദമുള്ളവരില്‍ ഗണ്യമായൊരു വിഭാഗം തങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

no symptoms diseases

നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗങ്ങള്‍

ഒരു രോഗം നേരത്തെ കണ്ടെത്തുമ്പോള്‍ മിക്ക കേസുകളിലും ശസ്ത്രക്രിയയിലൂടെ രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. ഡോ. ജഗദീഷ് ചന്ദര്‍ (സീനിയര്‍ ഡയറക്ടര്‍, ജനറല്‍ സര്‍ജറി, ഷാര്‍ദകെയര്‍-ഹെല്‍ത്ത്‌സിറ്റി) പറയുന്നതനുസരിച്ച് ക്യാന്‍സര്‍, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ഡിസോര്‍ഡേഴ്‌സ്, ഹെര്‍ണിയ, പിത്താശയ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ പലതും നേരത്തെ കണ്ടെത്തിയാല്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും ചിലപ്പോള്‍ ശസ്ത്രക്രിയ കൂടാതെ തന്നെ. രോഗത്തിന്റെ നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സാ ചെലവ്, ആശുപത്രി വാസം, വൈകാരിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നു.

പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗങ്ങളില്‍ ഏറ്റവും സാധാരണമായ ചിലത് ഇവയാണ്

ടൈപ്പ് 2 പ്രമേഹം - (രക്തത്തിലെ പഞ്ചസാര വളരെ ഉയര്‍ന്നതായിരിക്കുന്നതുവരെ ലക്ഷണങ്ങള്‍ കാണിച്ചേക്കില്ല). ഉയര്‍ന്ന രക്തസമ്മര്‍ദ്ദം - (പലപ്പോഴും 'നിശബ്ദ കൊലയാളി' എന്നറിയപ്പെടുന്നു). ശ്വാസകോശ രോഗങ്ങള്‍ - (ആദ്യകാല കേടുപാടുകള്‍ ശ്വസനത്തെ കാര്യമായി ബാധിച്ചേക്കില്ല). ചിലതരം അര്‍ബുദങ്ങള്‍ - (വന്‍കുടല്‍, അണ്ഡാശയം, പാന്‍ക്രിയാറ്റിക് എന്നിവയുള്‍പ്പെടെ). കരള്‍ രോഗം - (നേരത്തെയുള്ള അസ്വസ്ഥതകളില്ലാതെ കേടുപാടുകള്‍ സാവധാനത്തില്‍ വര്‍ദ്ധിക്കുന്നു). 'പ്രാരംഭ ഘട്ടത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കാത്ത നിരവധി രോഗങ്ങളുണ്ട്, പ്രത്യേകിച്ച് ശ്വാസകോശ, ആന്തരിക വൈദ്യശാസ്ത്ര രോഗങ്ങളുടേത്. അവ ലക്ഷണങ്ങളില്ലാതെ പുരോഗമിക്കുന്നു. അതുകൊണ്ടാണ് സ്‌ക്രീനിംഗ് അത്യാവശ്യമായി വരുന്നത്.

no symptoms diseases

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും അല്ലെങ്കില്‍ കുടുംബചരിത്രത്തില്‍ രോഗം ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധനകള്‍ അത്യാവശ്യമാണ്.
  • പതിവ് പരിശോധന ഒരു ചെറിയ ചുവടുവയ്പ്പായി തോന്നിയേക്കാം. എന്നിരുന്നാലും ഇത് മറഞ്ഞിരിക്കുന്ന അപകടസാധ്യതകള്‍ കണ്ടെത്താനും, നേരത്തെയുള്ള ചികിത്സയ്ക്ക് സഹായിക്കാനും, പല കേസുകളിലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാതെ തടയാനും സഹായിക്കും.
  • പ്രമേഹം, രക്താതിമര്‍ദ്ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത, ജീവിതശൈലി രോഗങ്ങളുടെ ചികിത്സയില്‍ നേരത്തെയുള്ള രോഗനിര്‍ണയം വളരെ പ്രധാനമാണ്.
  • പ്രമേഹം വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രക്തപരിശോധനയിലൂടെ പഞ്ചസാരയുടെ അളവ് ഉയരുന്നത് കണ്ടെത്താന്‍ കഴിയും.
  • നെഞ്ച് സ്‌കാന്‍ വഴി ശ്വാസകോശത്തിലെ അസാധാരണ മാറ്റങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ കഴിയും.
  • വന്‍കുടല്‍ പരിശോധനയിലൂടെ പോളിപ്‌സ്, കാന്‍സറായി മാറുന്നതിന് മുമ്പ് കണ്ടെത്താനാകും.
  • പതിവായി പരിശോധനകള്‍ നടത്തുന്നത് ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു.

Content Highlights : There are some diseases that put the body at risk without showing any symptoms in the beginning. They can be detected properly if you get regular checkups.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image