

അബുദാബി കെസാദിലെ അല്‍ തവീലാ സൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ സൈറ്റ് പൂര്‍ണമായും ഒഴിപ്പിച്ചതായും ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും സിഇഒ അബ്ദുല്‍ നാസര്‍ ബിന്‍ കല്‍ബാന്‍ വ്യക്തമാക്കി.
നാല്‍പ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടമാണിതെന്നും നിരപരാധികളായ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ കമ്പനി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിഇഒ വ്യക്തമാക്കി.
Content Highlights: An attack linked to Iran in Abu Dhabi has led to the suspension of construction activities, raising concerns over security and infrastructure operations.