

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ഭുവനേശ്വര്‍ കുമാര്‍. ലീഗിന്റെ ചരിത്രത്തില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഫാസ്റ്റ് ബോളറായി മാറിയിരിക്കുകയാണ് ഭുവി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലാണ് താരം ചരിത്രനേട്ടത്തിലെത്തിയത്.
ചെന്നൈയുടെ കൗമാരതാരം ആയുഷ് മാത്രെയെ പുറത്താക്കിയാണ് ഭുവനേശ്വര്‍ ഐപിഎല്ലില്‍ തന്റെ 200-ാം വിക്കറ്റ് തികച്ചത്. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത ആയുഷിനെ രണ്ടാം ഓവറില്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ കൈകളിലെത്തിച്ചാണ് ഭുവി മടക്കിയത്. ഇതോടെ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ പേസറായി ഭുവി മാറി.
ഐപിഎല്ലില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ബോളറാണ് യുവി. യുസ്‌വേന്ദ്ര ചഹലാണ് ഐപിഎല്ലില്‍ 200 വിക്കറ്റുകള്‍ സ്വന്തമാക്കിയ ആദ്യ ബോളര്‍.
Content Highlights: RCB vs CSK: Bhuvneshwar Kumar Becomes First Pacer to Join The 200-Wicket Club In IPL