

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയുള്ള തുടർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ചെന്നൈയ്ക്ക് വേണ്ടി സഞ്ജു 9 റണ്‍സുമായി പുറത്തായി. സഞ്ജു ഒരു സിക്‌സടിച്ചതു മാത്രമാണ് ആശ്വാസം.
ക്യാപ്റ്റൻ റുതുരാജിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ സഞ്ജു മൂന്നാം ഓവറിലാണ് പുറത്താകുന്നത്. ജേക്കബ് ഡഫിയുടെ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുത്താണ് സഞ്ജു പുറത്തായത്. 251 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈക്ക് 30 റണ്‍സ് ചേര്‍ക്കുന്നിതിടെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രെ, സഞ്ജു സാംസണ്‍ എന്നിവരെ ആര്‍സിബി കൂടാരം കയറ്റിയത്.
ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി സഞ്ജുവിന് ഇതുവരെയും തിളങ്ങാനായിട്ടില്ല. മഞ്ഞ ജഴ്സിയിലുള്ള സഞ്ജുവിന്‍റെ അരങ്ങേറ്റ മത്സരത്തിലും രണ്ടാം മത്സരത്തിലും താരം രണ്ടാം ഓവറിൽ തന്നെ പുറത്തായിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ ഏഴു പന്തിൽ ആറു റൺസ് മാത്രം എടുത്ത് പുറത്തായ സഞ്ജു പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ 7 പന്തില്‍ 7 റണ്‍സുമായും മടങ്ങി.
Content Highlights: IPL 2026, RCB vs CSK: Sanju Samson again dismissed for one digit