കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് വാ​ഗ്ദാനം; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

യുഎഇയില്‍ അംഗീകാരമുള്ള കമ്പനികളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഇടപാടുകള്‍ നടത്താവൂ എന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് വാ​ഗ്ദാനം; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്
dot image

കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വ്യാജ കമ്പനികള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ദുബായ് പൊലീസ്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി, പൊതുജനങ്ങളെ കബളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി 'ബിവെയര്‍ ഓഫ് ഫ്രോഡ്'എന്ന പേരില്‍ പ്രത്യേക ബോധവത്ക്കരണ ക്യാമ്പയിനും ആരംഭിച്ചു.

വിപണി നിരക്കിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് വാഹന-ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ വാഗ്ദാനം ചെയ്യുന്നവരുടെ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെ പണം കൈമാറരുതെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. യുഎഇയില്‍ അംഗീകാരമുള്ള കമ്പനികളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഇടപാടുകള്‍ നടത്താവൂ എന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Content Highlights: Dubai Police has issued a warning against fraudulent insurance offers promising low premiums, urging residents to stay cautious of scams.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us