മ്യാൻമറിൽ ഭൂചലനം; പ്രകമ്പനം കൊൽക്കത്തയിലും ധാക്കയിലും

നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

മ്യാൻമറിൽ ഭൂചലനം; പ്രകമ്പനം കൊൽക്കത്തയിലും ധാക്കയിലും
dot image

നേപ്പിഡോ: മ്യാൻമറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം കൊൽക്കത്തിയിലെ വിവിധയിടങ്ങളിലും ബംഗ്ലാദേശിലെ ധാക്കയിലുൾപ്പെടെയുള്ള പ്രദേശങ്ങളിലും അനുഭവപ്പെട്ടു.

ഇഎംഎസ്‌സി ഡാറ്റ അനുസരിച്ച് മ്യാൻമാറിലെ അക്യബിൽ 70 മൈൽ കിഴക്കാണ് ഭൂചലനം ഉണ്ടായത്. പത്തുകിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് പറയുന്നു. കഴിഞ്ഞ 71 മണിക്കൂറിനിടയിൽ ഇത് മൂന്നാം തവണയാണ് മ്യാൻമറിൽ ഭൂചലനം അനുഭവപ്പെടുന്നത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights: Earthquake strikes myanmar, tremors felt in Kolkata and Dhaka

dot image
To advertise here,contact us
dot image