

ടെഹ്‌റാന്‍: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വൻ തീപിടിത്തം. ജന്നത്ത് ആബാദ് മേഖലയിലെ ഷോപ്പിങ് സെന്ററിലാണ് തീപിടിത്തം ഉണ്ടായത്. 200 കടകളാണ് ഷോപ്പിങ് സെന്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപടരുന്നത് തടയാനുള്ള ശ്രമം തുടരുകയാണ്.
ഏകദേശം 2,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ഷെഡ്ഡിൽ നിന്നാണ് തീപടർന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തീപിടിത്തതിൽ പ്രദേശമാകെ കറുത്തപുക പടർന്നതായി ടെഹ്‌റാൻ എമർജൻസി സർവീസസ് അറിയിച്ചു. ഭരണവിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധമുണ്ടോയെന്ന് സംശയം ഉണ്ടെന്നും സുരക്ഷാ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Huge fire has been reported in Jannat Abbad market, in West of Tehran.
— Tala Taslimi (@tala_taslimi) February 3, 2026
Firefighters & ambulances have been sent to the place.
No details of the number of injured or the reason for the fire have been announced yet. pic.twitter.com/RvroiHVQlp
Content Highlight : Fire breaks out at shopping center in Tehran The fire broke out at a shopping center in the Jannat Abad area.