അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് മെഡൽ; പതിനായിരം മീറ്ററിൽ സീമയ്ക്ക് വെങ്കലം

10,000 മീറ്റർ ഓട്ടത്തിൽ സീമാ കുമാരി മൂന്നാം സ്ഥാനത്ത്

അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് മെഡൽ; പതിനായിരം മീറ്ററിൽ സീമയ്ക്ക് വെങ്കലം
dot image

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം. 10,000 മീറ്റർ ഓട്ടത്തിൽ സീമാ കുമാരി മൂന്നാം സ്ഥാനത്ത്. 32 മിനുട്ട് 50.05 സെക്കന്റിൽ ഫിനിഷ് ചെയ്തു. ബെഹ്റൈൻ താരം വിൻഫ്രഡ് സാവി സ്വർണവും ജപ്പാൻ താരം നസോമി തനാക വെള്ളിയും നേടി.

2010ന് ശേഷം വനിതാ 10,000 മീറ്ററിൽ ഏഷ്യൻ ഗെയിംസിൽ ഇതാദ്യമാണ് മെഡൽ നേടുന്നത്. 2010ൽ പ്രീജാ ശ്രീധരൻ സ്വർണവും കവിത റൗത് വെള്ളിയും നേടിയിരുന്നു.

25 കാരിയായ സീമാ കുമാരി ഹിമാചൽ പ്രദേശ് സ്വദേശിയാണ്. 2024 ഏഷ്യൻ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു.

content highlights: seema win bronze in 10000m athletics for india

dot image
To advertise here,contact us
dot image