ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ പിഴ ഉറപ്പ്;5 മാസത്തിൽ 18 ലക്ഷം പേർ പിടിയിൽ;റെയിൽവേയ്ക്ക് കിട്ടിയത് 140 കോടി

2026 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതോ അസാധുവായ ടിക്കറ്റുകള്‍ ഉപയോഗിച്ചതോ ആയ യാത്രക്കാരില്‍ നിന്ന് സെന്‍ട്രല്‍ റെയില്‍വേ പിഴയായി 140.81 കോടി രൂപ പിരിച്ചെടുത്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലധികം വര്‍ധനവാണിത്.

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ പിഴ ഉറപ്പ്;5 മാസത്തിൽ 18 ലക്ഷം പേർ പിടിയിൽ;റെയിൽവേയ്ക്ക് കിട്ടിയത് 140 കോടി
dot image

ട്രെയിനില്‍ കയറുമ്പോള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നാല്‍ അത് നിസാരമായി കാണേണ്ട. ടിക്കറ്റില്ലാതെയോ സാധുവല്ലാത്ത ടിക്കറ്റുമായോ യാത്ര ചെയ്യുന്നവരെ കണ്ടെത്താന്‍ റെയില്‍വേ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വെറും അഞ്ച് മാസത്തിനിടെ 18 ലക്ഷത്തിലധികം യാത്രക്കാരെയാണ് സെന്‍ട്രല്‍ റെയില്‍വേ പിടികൂടിയത്.
ഇവരില്‍ നിന്ന് ഈടാക്കിയ പിഴത്തുക 140.81 കോടി രൂപയാണ്. 2026 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 100.50 കോടി രൂപ മാത്രമായിരുന്നു പിഴയായി ലഭിച്ചത്. അതായത് ഒരു വര്‍ഷത്തിനിടെ പിഴയിനത്തിലെ വരുമാനത്തില്‍ 40 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

18 ലക്ഷം പേര്‍ പിടിയില്‍

2026 ഏപ്രില്‍ഓഗസ്റ്റ് കാലയളവില്‍ സെന്‍ട്രല്‍ റെയില്‍വേ 18.03 ലക്ഷം കേസുകളാണ് കണ്ടെത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരും സാധുവല്ലാത്ത യാത്രാ രേഖകളുമായി യാത്ര ചെയ്തവരുമാണ് ഈ കണക്കില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17.19 ലക്ഷം കേസുകളായിരുന്നു കണ്ടെത്തിയത്. അതായത് കേസുകളുടെ എണ്ണം ഏകദേശം അഞ്ച് ശതമാനം മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ പിഴയായി ലഭിച്ച തുക 40 ശതമാനത്തിലധികം ഉയര്‍ന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

 travelling without tickets on trains

Also Read:

പിഴ 250 രൂപയില്‍ നിന്ന് 500 രൂപ ആയി

പിഴത്തുക ഉയരാന്‍ പ്രധാന കാരണങ്ങളിലൊന്ന് ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250രൂപയില്‍ നിന്ന് 500 രൂപ ആയി ഉയര്‍ന്നതാണ്.അതോടൊപ്പം റെയില്‍വേയുടെ പരിശോധനയും കൂടുതല്‍ ശക്തമാക്കി. സ്റ്റേഷനുകളിലും ട്രെയിനുകളിലും അപ്രതീക്ഷിത പരിശോധനകള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പരിശോധനകളാണ് നടത്തുന്നത്.

ദിവസവും ശരാശരി 11,000 കേസുകള്‍

അഞ്ച് മാസത്തെ കണക്കെടുത്താല്‍ പ്രതിദിനം ശരാശരി 11,000ഓളം കേസുകള്‍ കണ്ടെത്തുകയും ഏകദേശം 92 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.അതായത് ഒരു ദിവസം പോലും പരിശോധനയില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

മുംബൈ ഡിവിഷന്‍ മുന്നില്‍

പിഴ പിരിവില്‍ സെന്‍ട്രല്‍ റെയില്‍വേയിലെ ഡിവിഷനുകളില്‍ മുംബൈയാണ് മുന്നില്‍.

  • മുംബൈ ഡിവിഷന്‍- 8.8 ലക്ഷം കേസുകളില്‍ നിന്ന് 58.5 കോടി രൂപ
  • ഭൂസാവല്‍ ഡിവിഷന്‍- 3.4 ലക്ഷം കേസുകളില്‍ നിന്ന് 35.5 കോടി രൂപ
  • പൂനെ ഡിവിഷന്‍ - 16.3 കോടി
  • നാഗ്പൂര്‍ ഡിവിഷന്‍- 15.8 കോടി
  • സോളാപൂര്‍ ഡിവിഷന്‍- 6.1 കോടി
  • സെന്‍ട്രല്‍ റെയില്‍വേ ഹെഡ്ക്വാര്‍ട്ടേഴ്‌സ്- 8.6 കോടി

Also Read:

 travelling without tickets on trains

ഓഗസ്റ്റില്‍ മാത്രം 19.5 കോടി

അഞ്ച് മാസത്തെ കണക്കില്‍ മാത്രമല്ല, ഓഗസ്റ്റ് മാസത്തിലും പിഴ പിരിവില്‍ വലിയ വര്‍ധനയുണ്ടായി. 2026 ഓഗസ്റ്റില്‍ മാത്രം സെന്‍ട്രല്‍ റെയില്‍വേ 19.5 കോടി രൂപ പിഴയായി പിരിച്ചെടുത്തു. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇത് 41 ശതമാനം കൂടുതലാണ്. അതേസമയം കണ്ടെത്തിയ കേസുകളുടെ എണ്ണം കുറഞ്ഞു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 2025 ഓഗസ്റ്റില്‍ ഏകദേശം 2.7 ലക്ഷം കേസുകള്‍ കണ്ടെത്തിയപ്പോള്‍ 2026 ഓഗസ്റ്റില്‍ ഇത് ഏകദേശം 2.5 ലക്ഷമായി കുറഞ്ഞു.അതായത് യാത്രക്കാരുടെ എണ്ണം കുറച്ചെങ്കിലും പിഴത്തുക കൂടിയതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഉയര്‍ന്ന പിഴനിരക്കും ശക്തമായ പരിശോധനയുമാണ്.

എങ്ങനെയാണ് പരിശോധന?

ടിക്കറ്റ് പരിശോധനയ്ക്ക് പല രീതികളാണ് സെന്‍ട്രല്‍ റെയില്‍വേ ഉപയോഗിക്കുന്നത്. സ്റ്റേഷനുകളില്‍ പ്രത്യേക പരിശോധനകള്‍ നടത്തുന്നതിന് പുറമെ ട്രെയിനുകള്‍ക്കുള്ളിലും അപ്രതീക്ഷിത പരിശോധനകള്‍ നടക്കുന്നു.
Fortress Check, Ambush Inspection, Station Sweep, Mega Drive തുടങ്ങിയ വിവിധ പരിശോധനാ രീതികള്‍ ഉപയോഗിക്കുന്നതായി സെന്‍ട്രല്‍ റെയില്‍വേ ചീഫ് വക്താവ് സ്വപ്നില്‍ നീല പറഞ്ഞു. മുംബൈ, പൂനെ ഡിവിഷനുകളിലെ മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, സ്‌പെഷ്യല്‍, സബര്‍ബന്‍ ട്രെയിനുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

 travelling without tickets on trains

Also Read:

ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ എന്ത് സംഭവിക്കും?

സാധുവായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് റെയില്‍വേ നിയമപ്രകാരം നിയമലംഘനമാണ്. പിടിക്കപ്പെട്ടാല്‍ നിശ്ചിത പിഴ ഈടാക്കാം. സാഹചര്യത്തിനനുസരിച്ച് മറ്റ് നിയമനടപടികളും ഉണ്ടായേക്കാം.അതിനാല്‍ ട്രെയിനില്‍ കയറുന്നതിന് മുമ്പ് ടിക്കറ്റ് ശരിയായതാണോ, യാത്ര ചെയ്യുന്ന ക്ലാസിനും ട്രെയിനിനും അത് ബാധകമാണോ എന്ന് ഉറപ്പാക്കുന്നത് തന്നെയാണ് സുരക്ഷിതം.

Content Highlights :Central Railway collected ₹140.81 crore in fines from passengers who travelled without tickets or used invalid tickets during the April–August 2026 period.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image