

പാലക്കാട്: മിഡിൽ ഈസ്റ്റിലേക്ക് നിരവധി തൊഴിലവസരങ്ങൾ ഒരുക്കി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യു സെപ്റ്റംബർ 24 വ്യാഴായ്ച്ച പാലക്കാട് നൂറാണി കോർട്ട് റോഡിലുള്ള ഷാദി മഹലിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് മൂന്ന് വരെയാണ് നേരിട്ടുള്ള അഭിമുഖം നടക്കുക.
സെയിൽസ്മാൻ, ക്യാഷിയർ, സ്റ്റോർകീപ്പർ, സി.എസ്.ആർ, ബുച്ചർ, ഫിഷ്മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
സെയിൽസ്മാൻ/ക്യാഷിയർ തസ്തികയിലേക്ക് ഗാർമെന്റ്സ്, സാരി, ഫുട്‌വെയർ, ഇലക്ട്രോണിക്സ്, ഹൗസ്‌ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. 20 മുതൽ 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 1,400 ദിർഹം.
സ്റ്റോർകീപ്പർ/സി.എസ്.ആർ തസ്തികയിലേക്ക് സിസ്റ്റം പരിജ്ഞാനത്തോടൊപ്പം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആവശ്യമാണ്. പ്രായപരിധി 22 മുതൽ 30 വയസ് വരെ. ശമ്പളം 1,600 മുതൽ 1,800 ദിർഹം വരെ ലഭിക്കും.
ബുച്ചർ, ഫിഷ്മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ തുടങ്ങിയ തസ്തികകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള 40 വയസിൽ താഴെയുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളം 1,600 മുതൽ 1,800 ദിർഹം വരെ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർ ഉദ്യോഗാർത്ഥികൾക്ക് താമസം, ഗതാഗതം ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വടക്കൻ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 26ന് കോഴിക്കോട് പാലയം,സ്നേഹാഞ്ജലി കമ്മ്യൂണിറ്റി ഹാളിലും വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് ഇന്റർവ്യു നടക്കുക.
അഭിമുഖത്തിനെത്തുന്ന ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകളും, കളർ ഫോട്ടോ എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് 75938 12223, 75938 12225 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
Content highlights: Lulu Mall is conducting recruitment interviews on September 24 and 26 for various positions in the Gulf. The available opportunities include roles such as salesman and cashier, along with other positions. Candidates interested in working with Lulu Mall can attend the scheduled interviews and explore the available vacancies and recruitment requirements.