ജയിലറുമായി ക്ലാഷിന് ഇല്ല; ധനുഷ്- മമ്മൂട്ടി ചിത്രം 'ഓം' റിലീസ് തീയതി മാറ്റുന്നു, ദീപാവലിക്കും ഉണ്ടാകില്ല

ദീപാവലിക്ക് സൂര്യയുടെ സിനിമ റിലീസ് ആകുന്നതിനാൽ അന്നും ചിത്രം എത്തില്ലെന്നും പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും ധനുഷ് കൂട്ടിച്ചേർത്തു.

ജയിലറുമായി ക്ലാഷിന് ഇല്ല; ധനുഷ്- മമ്മൂട്ടി ചിത്രം 'ഓം' റിലീസ് തീയതി മാറ്റുന്നു, ദീപാവലിക്കും ഉണ്ടാകില്ല
dot image

എല്ലാവരും ഏറെ ബഹുമാനിക്കുന്ന രജിനികാന്തിന്റെ ചിത്രം ജയിലർ 2 റിലീസ് ചെയ്യുന്നത് കാരണം തന്റെ സിനിമ ഓം റിലീസ് മാറ്റിയെന്ന് ധനുഷ്. ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഒക്ടോബർ 15ന് രജിനീകാന്തിന്റെ ‘ജയിലർ 2’ റിലീസ് ചെയ്യുന്നതിനാൽ ക്ലാഷ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ദീപാവലിക്ക് സൂര്യയുടെ സിനിമ റിലീസ് ആകുന്നതിനാൽ അന്നും ചിത്രം എത്തില്ലെന്നും പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും ധനുഷ് കൂട്ടിച്ചേർത്തു.

Also Read:

'ഇങ്ങനെയുള്ള സമയങ്ങളിൽ ഒരു സിനിമയുടെ റിലീസ് മാറ്റിവയ്ക്കുമ്പോൾ അതിന്റേതായ വെല്ലുവിളികളുണ്ടാകും. നമ്മുടെ പ്രിയ സൂപ്പർസ്റ്റാർ രജിനീകാന്ത് സർ, നമ്മളെല്ലാം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചിത്രം ഒക്ടോബർ 15-ന്, ഞങ്ങളുടെ ചിത്രത്തിന് ഒരു ദിവസം മുൻപായി റിലീസ് ചെയ്യുകയാണ്. അദ്ദേഹത്തോടുള്ള ബഹുമാനം കാരണം, ഞങ്ങളുടെ 'ഓം' എന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് ഒരു തീയതിയിലേക്ക് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു'.

Also Read:

'അതേസമയം, ഈ വർഷം ദീപാവലിക്ക് ഞങ്ങൾക്ക് റിലീസ് ചെയ്യാനും സാധിക്കില്ല. കാരണം അതേ തീയതിയിൽ സൂര്യ സാറിന്റെ ചിത്രം റിലീസ് ചെയ്യാൻ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അവർ അവരുടെ തീയതി ആദ്യം പ്രഖ്യാപിച്ചതാണ്. സിനിമയുടെയും സിനിമാ വ്യവസായത്തിന്റെയും പൊതുവായ നന്മയെ കരുതി, വലിയ ചിത്രങ്ങൾക്കിടയിൽ പരസ്പര ധാരണയും, ഓരോരുത്തരുടെയും തീരുമാനങ്ങളോടുള്ള ബഹുമാനവും ആവശ്യമാണെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. ഞങ്ങളുടെ പുതിയ റിലീസ് തീയതി ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ്', ധനുഷ് കുറിച്ചു.

Also Read:

ഓം -ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉതിരം: ദ ബ്ലഡ് വുഡ്' എന്നാണ്. പക്കാ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സായ് അഭ്യങ്കർ ആണ് സംഗീതം ഒരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

Content Highlights: Dhanush Announces his movie om release date has been postponed

dot image
To advertise here,contact us
dot image