എമിറേറ്റ്‌സ് കാബിന്‍ ക്രൂവിന് ലീഗോ സമ്മാനമായി നല്‍കി മലയാളി; വീഡിയോ വൈറല്‍

അലീന ജൂഡ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

എമിറേറ്റ്‌സ് കാബിന്‍ ക്രൂവിന് ലീഗോ സമ്മാനമായി നല്‍കി മലയാളി; വീഡിയോ വൈറല്‍
dot image

എമിറേറ്റ്‌സ് വിമാനത്തില്‍ കാബിന്‍ ക്രൂ അംഗത്തിന് സ്വന്തമുണ്ടാക്കിയ ലീഗോ സമ്മാനമായി നല്‍കി മലയാളി. അലീന ജൂഡ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിമാന യാത്രയ്ക്കിടെ യാത്രക്കാരി ലീഗോ നിര്‍മിക്കുന്നതും അത് കാബിന്‍ ക്രൂ ശ്രദ്ധിക്കുകയും അത് നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

പിന്നാലെ നിര്‍മിച്ച ലീഗോ കാബിന്‍ ക്രൂവിന് തന്നെ നല്‍കുകയുമായിരുന്നു. ഈ സമ്മാനം കാബിന്‍ ക്രൂവിനെ വികാരഭരിതയാക്കിയെന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. കുറച്ച് നേരം സമ്മാനം നോക്കി നിന്ന കാബിന്‍ ക്രൂ താന്‍ ഇപ്പോള്‍ കരഞ്ഞുപോകുമെന്നും പറഞ്ഞു.

പിന്നാലെ യാത്രക്കാരിയെ അവര്‍ കെട്ടിപ്പിടിക്കുകയും സമ്മാനത്തിന് നന്ദി പറയുകയും ചെയ്തു. ഈ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സാധാരണ ഒരു യാത്രയെ ഇത്രയും ഓര്‍മയുള്ളതാക്കി മാറ്റിയ യാത്രക്കാരിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.

Content Highlights: A Malayali passenger presented an Emirates cabin crew member with a LEGO creation made by himself. The thoughtful handmade gift turned into a memorable moment during the flight

dot image
To advertise here,contact us
dot image