ഷൂട്ടിങ്ങിൽ രണ്ട്; സോഫ്റ്റ് ടെന്നീസിലും ബാഡ്മിന്റണിലും ഓരോന്ന്; ചരിത്രമെഴുതി ചാനുവും

ആകെ മൊത്തം ഒരു സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമായി പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഷൂട്ടിങ്ങിൽ രണ്ട്; സോഫ്റ്റ് ടെന്നീസിലും ബാഡ്മിന്റണിലും ഓരോന്ന്; ചരിത്രമെഴുതി ചാനുവും
dot image

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട തുടർന്ന് ഇന്ത്യ. ആറാം ദിനത്തിൽ ഇതുവരെ ഒരു വെള്ളിയും നാല് വെങ്കലവും ഇന്ത്യ സ്വന്തമാക്കി. ആകെ മൊത്തം ഒരു സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമായി പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഷൂട്ടിംഗ് ട്രാക്കിലെ സ്വര്‍ണ പ്രതീക്ഷകളോടെയാണ് ഇന്ത്യ ഇന്ന് ഏഷ്യന്‍ ഗെയിംസിലേക്കിറങ്ങിയത്. മെഡലുകള്‍ ഏറെ പ്രതീക്ഷിച്ച പലയിടത്തും പക്ഷെ ഇന്ത്യക്ക് പിഴച്ചു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വ്യക്തിഗതയിനത്തില്‍ ഒളിംപിക്സ് ജേതാവ് കൂടിയായ മനു ഭേക്കര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

എന്നാല്‍ പുരുഷ-വനിതാ സ്‌കീറ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡലുകള്‍ നേടി. വനിതാ സ്‌കീറ്റിൽ പരിനാസ്, റൈസ, മഹേശ്വരി എന്നിവരടങ്ങിയ സംഘവും പുരുഷ സ്കീറ്റിൽ അനന്ത്ജീത് സിങ് നറൂക്ക, മൈരാജ് അഹമ്മദ് ഖാൻ, ഭവ്തേഗ് സിങ് ഗിൽ എന്നിവർ അടങ്ങിയ സംഘവുമാണ് മെഡൽ നേടിയത്.

ഭാരോദ്വഹനത്തില്‍ സ്വര്‍ണം തേടിയിറങ്ങിയ ഇന്ത്യയുടെ മീരാബായ് ചാനുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആകെ 198 കിലോ ഉയര്‍ത്തിയാണ് ചാനു വെള്ളി നേടിയത്. ഉത്തര കൊറിയക്കാണ് സ്വര്‍ണം.

സോഫ്റ്റ് ടെന്നീസില്‍ ചരിത്രമെഡല്‍ നേട്ടത്തോടെ ഇന്ത്യ തിളങ്ങി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ജയ് മീണയാണ് വെങ്കല മെഡല്‍ നേടിയത്. ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ടെന്നീസില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പുരുഷ ടീം വെങ്കലം സ്വന്തമാക്കി. സെമിഫൈനലിൽ ചൈനയോട് 3-1 ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് വെങ്കലത്തിൽ തൃപ്തി പെടേണ്ടി വന്നത്.

മെഡൽ നേട്ടത്തോടപ്പം ചില ഇനങ്ങളിൽ ഇന്ത്യ മെഡലുറപ്പിക്കുകയും ചെയ്തു. പുരുഷ കബഡിയിൽ ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് സെമിയിൽ കടന്നതോടെ ഇന്ത്യ മെഡൽ ഉറപ്പിച്ചു.

വുഷു വനിത വിഭാ​ഗത്തിൽ 60 കിലോ​ഗ്രാം ഇനത്തിൽ നവോറം റോഷിബിന വെള്ളി മെഡലുറപ്പിച്ചു. സെമിയിൽ ഇന്തോനേഷ്യയുടെ താനിയ കുസുമാനിംഗ്ത്യാസിനെ 10 -0 ന് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശനം.

content highlights:asian games mirabai chanu silver shooting soft tennis badminton medals

dot image
To advertise here,contact us
dot image