ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ; സ്‌കീറ്റ്‌ മിക്‌സഡിൽ വെങ്കലം

എഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ

ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ; സ്‌കീറ്റ്‌ മിക്‌സഡിൽ വെങ്കലം
dot image

എഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ ഷൂട്ടിങ് സ്‌കീറ്റ്‌ മിക്‌സഡിൽ ഇന്ത്യയുടെ അനന്ത് ജീത് സിംഗ് നരുക, പരിനാസ് ധാലിവാൾ സഖ്യം വെങ്കലം നേടി.

ഷൂട്ടിങ് സ്‌കീറ്റ്‌ മിക്‌സഡിൽ ഫൈനലിൽ 44 പോയന്റുകളോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. 52 പോയന്റോടെ ചൈന സ്വർണ്ണവും 51 പോയന്റോടെ ദക്ഷിണ കൊറിയ വെള്ളിയും നേടി.

ഇന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണ്. രാവിലെ വുഷുവിൽ റോഷിബിന ദേവി വെള്ളിയും പുരുഷന്മാരുടെ ഡബിൾ സ്കൾസ് വിഭാഗത്തിൽ സത്‌നം സിങ്, സൽമാൻ ഖാൻ സഖ്യം വെങ്കലവും നേടിയിരുന്നു.

content highlights: india wins bronze in skeet mixed team shooting

dot image
To advertise here,contact us
dot image