ഇനി മുത്തൂറ്റ് ടീം ഇന്ത്യ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസർ

ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾ സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്

ഇനി മുത്തൂറ്റ് ടീം ഇന്ത്യ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസർ
dot image

ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾ സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് . രണ്ട് വർഷത്തിനാണ് കരാർ. കാംപ, എസ്ബിഐ ലൈഫ്, ചാറ്റ്ജിപിടി എന്നിവയാണ് നിലവിൽ ബിസിസിഐയുടെ ഉഭയകക്ഷി ക്രിക്കറ്റ് സ്പോൺസർഷിപ്പ് പങ്കാളികളായിട്ടുള്ള മറ്റ് ബ്രാൻഡുകൾ.

10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ടി20 മത്സരങ്ങൾ ഉൾപ്പെടെ നാട്ടിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് 2 വർഷത്തെ കരാർ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് കരാർ ആരംഭിക്കുന്നത്.

വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‍വെ ടീമുകൾ ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന തിരക്കേറിയ ഹോം സീസണിനു മുന്നോടിയായാണ് ബിസിസിഐ പ്രഖ്യാപനം. പുതിയ കൊമേഴ്സ്യൽ സൈക്കിൾ 2028 മാർച്ച് വരെ നീളുന്നതാണ്.

content highlights:muthoot bags bcci title sponsorship rights for team india

dot image
To advertise here,contact us
dot image